താനെ ശ്രീനഗർ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠ വാർഷികവും വിഷു മഹോത്സവും

തുടർന്ന് ശുദ്ധി കലശ ക്രിയകൾ,ഉപ ദേവതകളുടെ കലശ പൂജകൾ,നാഗപൂജയും നൂറും പാലും നടക്കും.വൈകീട്ട് 7.30 ന് വിശേഷാൽ ഭഗവത് സേവയും ഉണ്ടായിരിക്കും
താനെ ശ്രീനഗർ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠ വാർഷികവും വിഷു മഹോത്സവും
Updated on

താനെ: താനെ വാഗ്‌ലെ എസ്റ്റേറ്റ് ശ്രീനഗർ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠ വാർഷികവും വിഷു മഹോത്സവും കൊണ്ടാടുന്നു.പ്രതിഷ്ഠ കർമ്മങ്ങൾ ഈ മാസം 13 ന് വൈകീട്ട് ഏഴരയോട് കൂടി ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.14 ന് രാവിലെ 6 മണിക്ക് ഗണപതിഹോമത്തോട് കൂടി പൂജാദികർമ്മങ്ങൾക്ക് തുടക്കം കുറിക്കും.

തുടർന്ന് ശുദ്ധി കലശ ക്രിയകൾ,ഉപ ദേവതകളുടെ കലശ പൂജകൾ,നാഗപൂജയും നൂറും പാലും നടക്കും.വൈകീട്ട് 7.30 ന് വിശേഷാൽ ഭഗവത് സേവയും ഉണ്ടായിരിക്കും.

വിഷു ദിനമായ ഏപ്രിൽ 15 ന് രാവിലെ 5.30 ന് വിഷുക്കണിയും 6 മണിക്ക് ഗണപതി ഹോമവും ഉണ്ടായിരിക്കും.9.30 ന് അയ്യപ്പ സ്വാമിയുടെ കലശ പൂജകളും കളഭാഭിഷേകവും 12.30 മുതൽ അന്നദാനവും ഉണ്ടായിരിക്കുന്നതാണെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Trending

No stories found.

Latest News

No stories found.