ഉൾവെ: ശ്രീ നാരായണ മന്ദിര സമിതി ഉൾവെ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബാലവേദി രൂപീകരിച്ചു. ഗുരുസെന്ററിൽ നടന്ന പരിപാടി സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ ഉദ്ഘാടനം ചെയ്തു.
സോണൽ സെക്രട്ടറി കമലാനന്ദൻ, യൂണിറ്റ് സെക്രട്ടറി സജികൃഷ്ണൻ, കൗൺസിൽ അംഗങ്ങൾ, വനിതാ വിഭാഗം സോണൽ കൺവീനർ, ചിക്കു സഹദേവൻ, ബാലവേദി സോണൽ കൺവീനർ എന്നിവർ പങ്കെടുത്തു.രത്ന ചന്ദ്രൻ കുട്ടികൾക്ക് ക്ലാസെടുത്തു.