ഗുരുദേവഗിരിയിൽ ശനിയാഴ്ച ബിപിൻ ഷാനിന്റെ പ്രഭാഷണവും കലാപരിപാടികളും

വെള്ളിയാഴ്ച രാവിലെ സ്വാമി ഗുരുപ്രസാദ് ധർമ പതാക ഉയർത്തിയതോടെ തീർത്ഥാടന മഹോത്സവത്തിന് തുടക്കമായി
ഗുരുദേവഗിരിയിൽ ശനിയാഴ്ച ബിപിൻ ഷാനിന്റെ പ്രഭാഷണവും കലാപരിപാടികളും
Updated on

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗുരുദേവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ഫെബ്രുവരി 3 ന് വൈകീട്ട് 4 .30 മുതൽ പ്രമുഖ മോട്ടിവേഷൻ ട്രെയിനറും ഗുരുധർമ പ്രചാരകനായ ബിബിൻ ഷാൻ ``ആരാധ്യനതോർത്തീടുകിൽ ഞങ്ങൾക്കവിടുന്നാം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. 2 മുതൽ 4.30 വരെ സമിതിയുടെ ഒന്ന് മുതൽ 30 വരെയുള്ള യൂണിറ്റികളിൽ നിന്നുള്ളവർ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കും. വെള്ളിയാഴ്ച രാവിലെ സ്വാമി ഗുരുപ്രസാദ് ധർമ പതാക ഉയർത്തിയതോടെ തീർത്ഥാടന മഹോത്സവത്തിന് തുടക്കമായി.

മഹോത്സവത്തിൽ പങ്കെടുക്കുന്നതിനായി കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും വിദേശങ്ങളിൽ നിന്നുമുള്ളവർ ഗുരുദേവഗിരിയിൽ എത്തിച്ചേർന്നു. മഹാ രാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഞായറാഴ്ച എത്തി തീർത്ഥാടന പദയാത്രയിലും സമ്മേളനത്തിലും പങ്കെടുക്കും. ശനിയാഴ്ച നടക്കുന്ന പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾക്ക് ശിവഗിരി മഠത്തിന്റെ പ്രതിനിധി സ്വാമി ഗുരുപ്രസാദ് മേൽനോട്ടം വഹിക്കും. ക്ഷേത്രം ശാന്തിമാരായ ഷിലൻ , രതീഷ്, അമൽരാജ് , ഉണ്ണി എന്നിവരാണ് പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്നത്.

Trending

No stories found.

Latest News

No stories found.