മുംബൈ: തായ്‌ലൻഡിൽ നിന്ന് ജീവനോടെ കടത്തിയ ഏഴ് വിദേശ പക്ഷികളെയും മൂന്ന് കുരങ്ങുകളെയും മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് പിടികൂടി. രണ്ട് യാത്രക്കാരെ കസ്റ്റഡിയിലെടുത്തതായി അധികൃതർ ശനിയാഴ്ച അറിയിച്ചു.
വെള്ളിയാഴ്ച ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ട് യാത്രക്കാരുടെ ബാഗേജ് സംശയത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോൾ ഏഴ് ഫ്ലേം ബോവർബേർഡ്സ്, രണ്ട് കോട്ടൺടോപ്പ് ടാമറിൻ കുരങ്ങുകൾ, ഒരു മാർമോസെറ്റ് കുരങ്ങ് എന്നിവയെ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഏഴ് പക്ഷികളിൽ മൂന്നെണ്ണം ചത്ത നിലയിലാണ് കണ്ടെത്തിയത്.
രക്ഷപ്പെട്ട പക്ഷികളെയും കുരങ്ങുകളെയും ചികിത്സയ്ക്കായി റെസ്‌കിങ്ക് അസോസിയേഷൻ ഫോർ വൈൽഡ് ലൈഫ് വെൽഫെയറിനു (റോ) കൈമാറി. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അവയെ തായ്‌ലൻഡിലേക്ക് തന്നെ തിരിച്ചയക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.