മനുഷ്യച്ചങ്ങല തീർക്കുന്നതിനു പിന്നിൽ രാഷ്ട്രീയം; സമരം അനാവശ്യമെന്ന് കെ.ബി. ഉത്തംകുമാർ

വകുപ്പ് മന്ത്രിക്കോ എംപിക്കോ ഒരു നിവേദനം നൽകാൻ പോലും ശ്രമിക്കാതെ നേരിട്ട് സമരത്തിനിറങ്ങിയതിനുപിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും ഇത് സമൂഹം തിരിച്ചറിയുമെന്നും ഉത്തംകുമാർ ആരോപിച്ചു.
k.b. uttamkumar
കെ.ബി. ഉത്തംകുമാർ
Updated on

വസായ്: ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു കൂട്ടം മലയാളികളുടെ നേതൃത്വത്തിൽ ഞായറാഴ്ച വസായിയിൽ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല അനാവശ്യവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയാണെന്നും ബിജെപി കേരള വിഭാഗം സംസ്ഥാന അധ്യക്ഷൻ കെബി ഉത്തംകുമാർ ആരോപിച്ചു. വകുപ്പ് മന്ത്രിക്കോ എംപിക്കോ ഒരു നിവേദനം നൽകാനോ അദ്ദേഹത്തിനു മുന്നിൽ കാര്യങൾ അവതരിപ്പിക്കാനോ ശ്രമിക്കാതെ നേരിട്ട് സമരത്തിനിറങ്ങിയതിനുപിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും ഇത് സമൂഹം തിരിച്ചറിയുമെന്നും ഉത്തംകുമാർ പറഞ്ഞു.

കനത്ത മഴകാരണം റോഡ് സിമന്‍റ് ചെയ്യുന്നത് ഇപ്പോൾ നിർത്തിവെച്ചിരിക്കയാണ്. ഈ കാലതാമസം ഗതാഗതത്തെ ബാധിച്ചിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. മഴ നിൽക്കുന്നതോടുകൂടി നിർമ്മാണപ്രവർത്തനങ്ങൾ പുനരാരംഭിക്കും. വാസ്‌തവം ഇതാണെന്നിരിക്കെ ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങളും സമരവും അനാവശ്യമാണ്.

പ്രബുദ്ധരായ മലയാളികളും സംഘടനാ പ്രതിനിധികളും ഇത് തിരിച്ചറിഞ്ഞ് മനുഷ്യച്ചങ്ങലയിൽ നിന്ന് പിന്മാറണം എന്നും ഉത്തം കുമാർ ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.