മുംബൈ: പ്രശസ്തമായ ജുഹു ബീച്ചിനോട് ചേർന്നുള്ള കളക്ടറുടെ ഉടമസ്ഥതയിലുള്ള എട്ട് ഉദ്യാനങ്ങളുടെ പരിപാലനം ബിഎംസി ഏറ്റെടുത്തു.ഇതിൽ നാലെണ്ണം സ്വകാര്യ സ്ഥാപനങ്ങളാണ് പരിപാലിച്ചിരുന്നത്. പൂർണമായും നവീകരിച്ച പൂന്തോട്ടങ്ങളിൽ ഗാന്ധിഗ്രാം ഗാർഡൻ, കോസ്റ്റൽ ഗാർഡൻ, ബിർള ഗാർഡൻ, നിപോൺ ഗാർഡൻ എന്നിവ ഉൾപ്പെടുന്നു. പ്രദേശവാസികൾ ഈ നീക്കത്തെ സ്വാഗതം ചെയ്തു. പൊതു പ്രവേശനം ഉറപ്പാക്കുകയും നിയന്ത്രണങ്ങൾ എടുത്തു കളയണമെന്ന് ആവശ്യപെടുകയും ചെയ്തു.
അതേസമയം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ബിഎംസി തങ്ങളിൽ നിന്ന് പാർക്കുകൾ തിരിച്ചെടുക്കേണ്ടതിൻ്റെ ആവശ്യകതയെ ഇപ്പോൾ പാർക്ക് പരിപാലിക്കുന്നവർ ചോദ്യം ചെയ്തു. ഈ ഉദ്യാനങ്ങളുടെ ദുരുപയോഗത്തെക്കുറിച്ചും ദയനീയാവസ്ഥയെക്കുറിച്ചും നിരവധി പരാതികൾ ജനങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം ബീച്ചിനോട് ചേർന്നിട്ടുള്ളൊരു ഉദ്യാനം അടുത്തിടെ വികസിപ്പിച്ചെടുത്ത ജുഹു സിറ്റിസൺസ് വെൽഫെയർ ഗ്രൂപ്പിൻ്റെ സെക്രട്ടറി നിധി ചതുർവേദി ഇതിനെതിരെ കോടതിയിൽ പരാതി നൽകുന്നതായും സൂചനയുണ്ട്