തിയേറ്ററുകൾ, ഗാർഡനുകൾ , നീന്തൽക്കുളങ്ങൾ എന്നിവയുടെ വിവരങ്ങൾ അറിയാൻ ഇനി മുതൽ ബിഎംസിയുടെ ടോൾ ഫ്രീ നമ്പർ

പൗരന്മാർക്ക് അപ്‌ഡേറ്റ് വിവരങ്ങൾ നൽകുന്നതിന് പരിശീലനം ലഭിച്ച ഒരു സ്റ്റാഫ് ഹെൽപ്പ് ലൈൻ കൈകാര്യം ചെയ്യും
തിയേറ്ററുകൾ, ഗാർഡനുകൾ , നീന്തൽക്കുളങ്ങൾ എന്നിവയുടെ വിവരങ്ങൾ അറിയാൻ ഇനി മുതൽ ബിഎംസിയുടെ ടോൾ ഫ്രീ നമ്പർ
Updated on

മുംബൈ: തിയേറ്റർ, ഗാർഡനുകൾ , നീന്തൽക്കുളം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങൾക്ക് നൽകാനായി ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ -18001233060 ബിഎംസി ആരംഭിച്ചു.അഡീഷണൽ മുനിസിപ്പൽ കമ്മീഷണർ അശിവിനി ഭിഡെയാണ് ഹെൽപ്പ് ലൈൻ ഉദ്ഘാടനം ചെയ്തത്.

പുതിയ ഹെൽപ്പ് ലൈൻ നിലവിലെ അംഗത്വ നില, സിവിക് നീന്തൽക്കുളങ്ങളിൽ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയ വിവരങ്ങൾ നൽകും കൂടാതെ ബൈകുല്ല മൃഗശാലയിൽ ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനും സഹായിക്കും.

ഇതുകൂടാതെ, തിയറ്ററുകൾ, ഓഡിറ്റോറിയങ്ങൾ, പാർക്കുകൾ, ഗ്രൗണ്ടുകൾ എന്നിവയിലെ റിസർവേഷനുകളുടെ നിലവിലെ അവസ്ഥയും റിസർവേഷൻ പ്രക്രിയയും നിരക്കുകളും ഇത് അപ്‌ഡേറ്റ് ചെയ്യും.

പൗരന്മാർക്ക് അപ്‌ഡേറ്റ് വിവരങ്ങൾ നൽകുന്നതിന് പരിശീലനം ലഭിച്ച ഒരു സ്റ്റാഫ് ഹെൽപ്പ് ലൈൻ കൈകാര്യം ചെയ്യും. "ഹെൽപ്പ്‌ലൈനിലെ പൗരന്മാരുടെ ഫീഡ്‌ബാക്കിൻ്റെ അടിസ്ഥാനത്തിൽ, ഭാവിയിൽ മറ്റ് സിവിൽ ഡിപ്പാർട്ട്‌മെൻ്റുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നത് ഞങ്ങൾ പരിഗണിക്കും," (മുൻസിപ്പൽ തിയറ്ററുകളും പൂളുകളും) കോ-ഓർഡിനേറ്റർ സന്ദീപ് പറഞ്ഞു.

സാധാരണ 1916 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യാറുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അഞ്ച് വർഷത്തെ കാലാവധി 2022ൽ അവസാനിച്ചതിന് ശേഷം വാർഡ് തിരിച്ചുള്ള ഹെൽപ്പ് ലൈൻ നമ്പർ ആരംഭിച്ചു. അവരുടെ പ്രദേശങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അവരെ സഹായിക്കുന്നതിന് വേണ്ടിയാണ് ഹെല്പ് ലൈൻ നമ്പർ ആരംഭിച്ചത്.

Trending

No stories found.

Latest News

No stories found.