ഡോംബിവ്‌ലിയിലെ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് മരണം ഏഴായി, 45 പേർക്ക് പരുക്ക്

ആംബുലൻസ് എത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ട് പോയത്
ഡോംബിവ്‌ലിയിൽ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് സ്ഫോടനം: 7 മരണം, 45 പേർക്ക് പരുക്ക്
സ്ഫോടന ദൃശ്യം
Updated on

താനെ: ഡോംബിവ്‌ലിയിലെ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് അപകടം. സ്ഫോടനത്തിൽ ഏഴുപേർ മരിച്ചു. 45 പേർക്ക് പരുക്കേറ്റു. ഡോംബിവ്‌ലിയിൽ എംഐഡിസിയിലെ പ്രദേശത്തെ ഉച്ചയോടെയാണ് ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചത്.

പൊട്ടിത്തെറി ഉണ്ടായതിനെത്തുടർന്ന് വലിയ തീപിടിത്തമുണ്ടായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ആംബുലൻസ് എത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അഗ്നിശമന വിഭാഗം സ്ഥലത്തെത്തിയിട്ടുണ്ട്. 3 കിലോമീറ്റർ ചുറ്റളവിൽ സ്ഫോടനത്തിന്‍റെ ശബ്ദം കേട്ടതായാണ് ലഭിക്കുന്ന വിവരം.

Trending

No stories found.

Latest News

No stories found.