മാനനഷ്ടക്കേസ് വേഗത്തിൽ തീർപ്പാക്കാൻ രാഹുൽ ഗാന്ധിക്ക് അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി

മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് ഉത്തരവാദി വലതുപക്ഷ സംഘടനയാണെന്ന് രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരേയാണ് 2014-ൽ ഭിവണ്ടി മജിസ്‌ട്രേറ്റിന് മുമ്പാകെ കുന്‍റെ പരാതി നൽകിയതാണ് സംഭവം
bombay hc says rahul gandhi has right to speedy disposal of defamation case
Rahul Gandhi
Updated on

മുംബൈ: ആർഎസ്എസിനെതിരായ പരാമർശങ്ങളുടെ പേരിൽ തനിക്കെതിരെ 2014-ൽ നൽകിയ മാനനഷ്ട പരാതിയിൽ കേസ് വേഗത്തിൽ തീർപ്പുണ്ടാക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നിയമപരമായ അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 (ജീവന്‍റേയും വ്യക്തിസ്വാതന്ത്ര്യത്തിന്‍റേയും സംരക്ഷണം) എല്ലാവർക്കും വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം നൽകുന്നുണ്ടെന്നും സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ തികച്ചും അനിവാര്യമായ ഒന്നാണെന്നും കോടതി ചൂണ്ടിക്കാട്ടി.

തീർപ്പാക്കാത്ത ക്രിമിനൽ അപകീർത്തി പരാതിയിൽ പുതിയതും അധികവുമായ രേഖകൾ സമർപ്പിക്കാൻ ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കുന്‍റെയെ അനുവദിച്ച മജിസ്‌ട്രേറ്റിന്‍റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗാന്ധി നൽകിയ ഹർജി ഹൈക്കോടതി അനുവദിച്ചു.കുന്‍റെയെ ചോദ്യം ചെയ്ത ഹൈക്കോടതി, കുൻ്റെയുടെ മൊത്തത്തിലുള്ള പെരുമാറ്റത്തിൽ നിന്നും മനസ്സിലാകുന്നത് വിഷയം “അനാവശ്യമായി കാലതാമസം വരുത്തുകയും നീട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നതായി ” കോടതി പറഞ്ഞു.

''പരാതിക്കാരന്‍റെ പെരുമാറ്റം സംഗ്രഹിക്കാൻ പ്രയാസമാണ്. സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ എന്നത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21-ന്‍റെ തികച്ചും ആവശ്യമായ ഒരു കാര്യം ആണ്. നീതി നടപ്പാക്കുക മാത്രമല്ല, അത് നടപ്പിലായതായി കാണുകയും വേണം എന്നത് ത്രിതല നിയമമാണ്. ക്രിമിനൽ ജുറിസ്‌പ്രുഡൻസിന്‍റെ പ്രധാന തത്വത്തെ മജിസ്‌ട്രേറ്റ് പൂർണ്ണമായും അവഗണിച്ചതായി തോന്നുന്നു, അതേസമയം രേഖകളെ തെളിവായി ആശ്രയിക്കാൻ കുന്‍റെയെ അനുവദിച്ചു, ജഡ്ജി കൂട്ടിച്ചേർത്തു.

ഒരു ദശാബ്ദമായി തീർപ്പുകൽപ്പിക്കുന്ന പരാതിയിൽ വേഗത്തിൽ തീർപ്പാക്കാനും ഹൈക്കോടതി നിർദേശിച്ചു. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് ഉത്തരവാദി വലതുപക്ഷ സംഘടനയാണെന്ന് പ്രസംഗത്തിനിടെ കോൺഗ്രസ് നേതാവ് തെറ്റായതും അപകീർത്തികരവുമായ പ്രസ്താവനകൾ നടത്തിയെന്ന് 2014-ൽ ഭിവണ്ടി മജിസ്‌ട്രേറ്റിന് മുമ്പാകെ കുന്‍റെ പരാതി നൽകിയതാണ് കേസിനാസ്പദമായ സംഭവം.

Trending

No stories found.

Latest News

No stories found.