മജിസ്‌ട്രേറ്റിന്‍റെ മുന്നിലാണോ കുടുംബ കോടതിയിലാണോ ഗാർഹിക പീഡനക്കേസുകൾ ഫയൽ ചെയ്യേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഭാര്യ; ബോംബെ ഹൈക്കോടതി

മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് കുടുംബ കോടതിയിലേക്ക് കേസുകൾ മാറ്റുന്നത് നടപടികൾ കൂടുതൽ വൈകിപ്പിക്കും. ഡിവി ആക്ട്, ഹിന്ദു മാരേജ് ആക്റ്റ് എന്നിവ പ്രകാരം ജീവനാംശം തേടുന്നതിന് തടസമില്ല
bombay hc says wife can choose to file domestic violence case in magistrate or family court
ബോംബെ ഹൈക്കോടതി
Updated on

മുംബൈ: ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം (ഡിവി ആക്റ്റ്) പ്രകാരം മജിസ്‌ട്രേറ്റിന് മുമ്പാകെയോ ഹിന്ദു വിവാഹ നിയമപ്രകാരം കുടുംബ കോടതിയിൽ മുമ്പാകെയോ ഗാർഹിക പീഡന കേസുകൾ ഫയൽ ചെയ്യാൻ ഭാര്യക്ക് അവസരമുണ്ടെന്ന് ബോംബെ ഹൈക്കോടതി. മജിസ്‌ട്രേറ്റിൽ നിന്ന് കുടുംബകോടതിയിലേക്ക് നടപടികൾ മാറ്റുന്നത് നടപടിക്രമങ്ങൾ വൈകിപ്പിക്കാനേ ഉപകരിക്കൂവെന്നും രണ്ട് നിയമങ്ങളിലും ജീവനാംശം തേടുന്നതിന് തടസമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വിവാഹ മോചനത്തിനായി ഭാര്യ നൽകിയ കേസ് സെവ്‌രിയിലെ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് ബാന്ദ്ര എഫ്‌സിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ ഭർത്താവിന് കോടതി 10,000 രൂപ ചിലവ് ചുമത്തുകയും ചെയ്തു.

മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് കുടുംബ കോടതിയിലേക്ക് കേസുകൾ മാറ്റുന്നത് നടപടികൾ കൂടുതൽ വൈകിപ്പിക്കും. ഡിവി ആക്ട്, ഹിന്ദു മാരേജ് ആക്റ്റ് എന്നിവ പ്രകാരം ജീവനാംശം തേടുന്നതിന് തടസ്സമില്ല, ഉത്തരവുകളുടെ വൈരുദ്ധ്യം ഒഴിവാക്കാൻ മുമ്പത്തെ നടപടികളും തുടർന്നുള്ള നടപടികളിൽ പാസാക്കിയ മെയിൻ്റനൻസ് ഓർഡറും വെളിപ്പെടുത്തിയാൽ മതിയെന്നും ജസ്റ്റിസ് പെഡ്‌നേക്കർ പറഞ്ഞു.

കൈമാറ്റ അപേക്ഷ നീതിയുടെ അവസാനഭാഗങ്ങൾ നിറവേറ്റുന്നതിനായി മാത്രമേ പരിഗണിക്കാവൂ എന്നും ഭാര്യക്കും കുട്ടികൾക്കും ഉടനടി ജീവനാംശവും താമസ ഉത്തരവുകളും നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ജഡ്ജി ഊന്നിപ്പറഞ്ഞു.

Trending

No stories found.

Latest News

No stories found.