മുംബൈയിൽ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, നിരവധി പേർക്ക് ഗുരുതര പരുക്ക്

പരുക്കേറ്റ എല്ലാവരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു
bus collided with tractor and fell into a ditch near the mumbai express highway
മുംബൈ എക്‌സ്പ്രസ് ഹൈവേയ്ക്ക് സമീപം ബസ് അപകടം
Updated on

താനെ: തിങ്കളാഴ്ച രാത്രി മുംബൈ എക്‌സ്‌പ്രസ് ഹൈവേയ്ക്ക് സമീപം ബസും ട്രാക്റ്ററും കൂട്ടിയിടിച്ച് അപകടം. 5 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തെ തുടർന്ന് ബസ് ഒരു കുഴിയിലേക്ക് മറിയുകയായിരുന്നു.

പരുക്കേറ്റ എല്ലാവരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. പരുക്കേറ്റ 42 പേരെ എംജിഎം ആശുപത്രിയിലേക്കും 3 പേരെ സർക്കാർ ആശുപത്രിയിലേക്കും മാറ്റി. 5 പേരുടെ ജീവൻ നഷ്ടപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ഡോംബിവ്‌ലിയിലെ കേസർ ഗ്രാമത്തിൽ നിന്ന് മഹാരാഷ്ട്രയിലെ പന്ധർപൂരിലേക്ക് തീർത്ഥയാത്ര പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.അപകടത്തെത്തുടർന്ന് മുംബൈ എക്‌സ്പ്രസ് ഹൈവേയിലെ മുംബൈ-ലോണാവാല പാതയിൽ വാഹനഗതാഗതം പൂർണമായും രാത്രിയിൽ സ്തംഭിച്ചു.എന്നാൽ അധികം താമസിയാതെ ക്രെയിനിന്‍റെ സഹായത്തോടെ ബസ് വീണ്ടെടുക്കാൻ അധികൃതർക്ക് കഴിഞ്ഞു, മൂന്ന് മണിക്കൂർ ഗതാഗതം തടസപ്പെടുത്തിയതിന് ശേഷം പാതയിലെ സാധാരണ ഗതാഗതം പുനരാരംഭിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.