മുംബൈയിൽ പുതുവത്സരാഘോഷത്തിനിടെ മദ്യപിച്ച് വാഹനമോടിച്ചതിന് 283 പേർക്കെതിരേ കേസ്

ട്രാഫിക് സംബന്ധമായ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇവർക്കെതിരേ കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു
മുംബൈയിൽ പുതുവത്സരാഘോഷത്തിനിടെ മദ്യപിച്ച് വാഹനമോടിച്ചതിന് 283 പേർക്കെതിരേ കേസ്
Updated on

മുംബൈ: പുതുവത്സരാഘോഷത്തിനിടെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 283 പേർക്കെതിരേ മുംബൈ പൊലീസ് കേസെടുത്തു. മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് രണ്ടു ദിവസം മുമ്പ് തന്നെ ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് മദ്യപിച്ച് വാഹനമോടിച്ചതിന് 283 പേരെ പൊലീസ് പിടികൂടിയത്.

ട്രാഫിക് സംബന്ധമായ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇവർക്കെതിരേ കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ഗേറ്റ്‌വേ ഓഫ് ഇന്ത്യ, മറൈൻ ഡ്രൈവ്, ഗിർഗാം ചൗപ്പട്ടി, തുടങ്ങിയ സ്ഥലങ്ങളിൽ ഞായറാഴ്ച രാത്രി പുതുവത്സരം ആഘോഷിക്കാൻ ആയിരക്കണക്കിന് പേരാണ് എത്തിച്ചേർന്നത്.

അതേസമയം, പ്രശസ്തമായ സിദ്ധിവിനായക് ക്ഷേത്രത്തിലും മുംബാദേവി ക്ഷേത്രത്തിലും പള്ളികളും ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിലും അഭൂത പൂർവമായ തിരക്കും കാണപ്പെട്ടു.

Trending

No stories found.

Latest News

No stories found.