ബാന്ദ്ര ആശുപത്രിയിൽ നഴ്സിനെ ആക്രമിച്ച കേസിൽ രോഗിയുടെ സഹോദരിക്കെതിരെ കേസ്

വാർഡിൽ പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് നഴ്സിനെ മർദിച്ചു എന്നതാണ് സംഭവം
ബാന്ദ്ര ആശുപത്രിയിൽ നഴ്സിനെ ആക്രമിച്ച കേസിൽ  രോഗിയുടെ സഹോദരിക്കെതിരെ കേസ്
Updated on

മുംബൈ: ബാന്ദ്ര വെസ്റ്റിലെ ഭാഭ ഹോസ്പിറ്റലിൽ നഴ്‌സിനെ ശാരീരികമായി ഉപദ്രവിച്ച സംഭവത്തിൽ പ്രീതി പവാറിനെതിരെ (30) ബാന്ദ്ര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയായ സഹോദരിയെ സന്ദർശിക്കാനെത്തിയ പ്രീതിക്ക് വാർഡിൽ പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് നഴ്സിനെ മർദിച്ചു എന്നതാണ് സംഭവം.

പൊലീസ് പറയുന്നതനുസരിച്ച്, ജനുവരി 29 ന് നഴ്‌സ് സൻപദ നന്ദോസ്‌കറിന് (35) രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ ഷിഫ്റ്റ് ഉണ്ടായിരുന്നു. രോഗിയായ പ്രഭാവതി കെംഗറിനെ (37) ഭാഭ ആശുപത്രിയിലെ വനിതാ വാർഡിൽ അഡ്മിറ്റ് ആയിരുന്നു. അതേ ദിവസം, ഉച്ചയ്ക്ക് 12.45 ന്, പഭാവതിയുടെ സഹോദരി പ്രീതി പവാർ (30) സഹോദരിയെ കാണാൻ വാർഡിലെത്തുകയും സഹോദരിയെ കാണാൻ നഴ്സ് ആയ നന്ദോസ്കർ അനുവദിക്കാതിരിക്കുകയും ചെയ്തു.

എന്നാൽ അകത്തേക്ക് പോകണമെന്ന് ശഠിച്ച പവാർ നഴ്സിനെ ശാരീരികമായി ആക്രമിക്കുകയായിരുന്നു. രോഗിയായ കെംഗറും നഴ്സിനെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 353, വകുപ്പ് പ്രകാരം കൂടാതെ മഹാരാഷ്ട്ര മെഡിക്കൽ സർവീസ് പേഴ്‌സൺസ് ആൻ്റ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ ആക്ടിലെ സെക്ഷൻ 4 എന്നിവ പ്രകാരവും പ്രീതി പവാറിനെതിരെ കേസെടുത്തു.

Trending

No stories found.

Latest News

No stories found.