മുംബൈ: ചതയ ദിനാഘോഷത്തോടനുബന്ധിച്ചു ശ്രീനാരായണ മന്ദിരസമിതിയുടെ യൂണിറ്റുകളിലും ഗുരുസെന്‍ററുകളിലും നാളെ വിശേഷാൽ പൂജ, പ്രഭാഷണം, അന്നദാനം എന്നിവ നടക്കും.
സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട് 6 മുതൽ സമൂഹ പ്രാർഥന, വിളക്കുപൂജ , പ്രഭാഷണം, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. ഗുരുദേവഗിരിയിൽ രാവിലെ ഗുരുപൂജയ്ക്കും ഉഷ: പൂജയ്ക്കും ശേഷം ഗുരുഭാഗവത പാരായണം, ഗുരുദേവകൃതി ആലാപനം, വൈകീട്ട് 6 .30 മുതൽ നെയ്‌വിളക്ക് അർച്ചന, സമൂഹപ്രാർഥന, വിശേഷാൽ ഗുരുപൂജ, ദീപാരാധന, തുടർന്ന് മഹാപ്രസാദം.
വാശി ഗുരുസെന്റർ: വൈകീട്ട് 6.30 ന് : ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി. സമൂഹ പ്രാർത്ഥന. 7.30 മുതൽ ഗുരുകൃതി വ്യാഖ്യാനം. തുടർന്ന് മഹാപ്രസാദം. ഫോൺ: 9869253770 .
സാക്കിനാക്ക: ഗുരു ശ്രീമഹേശ്വര ക്ഷേത്രത്തിൽ രാവിലെ ഗുരുപൂജയോടെ ആരംഭിക്കും. തുടർന്ന് സമൂഹ പ്രാർത്ഥന, ഗുരുദേവകൃതികൾ, ഗുരുഭാഗവതം എന്നിവയുടെ പാരായണവും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് പ്രഭാഷണം, മഹാപ്രസാദം. ഫോൺ: 9869776018 .
ഖാർഘർ ഗുരുസെന്ററിൽ രാവിലെ 10 മുതൽ ഗുരുപൂജ, ഗുരുഭാഗവത പാരായണം, വൈകീട്ട് 6 .30 നു ഗുരുപൂജ, 7 .15 മുതൽ ഭജന, 8,30 നു മഹാപ്രസാദം. ഫോൺ: 9819329780 .
കലംബൊലി, റോഡ് പാലി , തലോജ: പത്തു മണിക്ക് ഗുരുദേവ ഭാഗവത പാരായണം. വൈകുന്നേരം ആറു മുപ്പതിന് ദീപാരാധന, വിളക്ക് പൂജ, തുടർന്ന് ഗുരുദേവ കൃതികൾ പാരായണം.
എട്ട് നു സമർപ്പണം ശേഷം മഹാപ്രസാദം. ഫോൺ: 8879174144 .
ഉല്ലാസ് നഗർ: രാവിലെ 6 ,30 മുതൽ ഗുരു പൂജ ഗുരുദേവകൃതി പാരായണം ഗുരു പുഷ്പാഞ്ജലി, ഉച്ചയ്ക്ക് ഗുരു പ്രസാദം എന്നീ പരിപാടികളോടെ നടത്തുന്നു. ഫോൺ: 8551963721 .
കമൊത്തെ ഗുരുസെന്റർ: വൈകീട്ട് 5 .30 മുതൽ. ഗുരുപൂജ, ഗുരുദേവകൃതി പാരായണം, സമൂഹ പ്രാർഥന, പ്രഭാഷണം, മഹാപ്രസാദം എന്നിവയോടെ നടത്തും. ഫോൺ: 7016223732 .
ഗോരേഗാവ്: വൈകീട്ട് 7 മുതൽ ഗുരു പൂജ. തുടർന്ന് പ്രഭാഷണം .മഹാപ്രസാദം. ഫോൺ: 98203 19239
ഡോംബിവലി,താക്കുർളി യൂണിറ്റ്: വൈകീട്ട് 5 മുതൽ വനിതാ വിഭാഗത്തിന്റെ ഗുരുദേവ കൃതി ആലാപനാം, 7.30 നു മഹാഗുരുപൂജ, ശേഷം മഹാപ്രസാദം. 8850561775 .
മുളുണ്ട്, ഭാണ്ടൂപ്, കാഞ്ചൂർ യൂണിറ്റ് : വൈകീട്ട് 6:45 മുതൽ ഗുരുദേവ കൃതികളുടെ പാരായണത്തോടെ ആരംഭിക്കും. തുടർന്ന് ഗുരുദേവകൃതി പാരായണം, സമൂഹ പ്രാർഥന, പ്രഭാഷണം, മഹാപ്രസാദം. ഫോൺ: 9324567062 .
വസായി ഗുരുസെന്ററിൽ രാവിലെ 9:30 നു മഹാഗുരുപൂജ, ഗുരുദേവകൃതികളുടെയും ഗുരുഭാഗവതത്തിന്റെയും പാരായണം. വൈകീട്ട് 6:30 നു അർച്ചന , പ്രഭാഷണം തുടർന്ന് മഹാപ്രസാദം. ചതയദിനാഘോഷത്തിനു സമാപനം. ഫോൺ: 9833356861
അംബർനാഥ് ,ബദലാപ്പൂർ യൂണിറ്റ് : വൈകീട്ട് 7 മുതൽ ഗുരു ദേവകൃതീകളുടെ പാരയണത്തോട് കുടി ആരംഭിക്കും. ഫോൺ: 9226526307 .
കുരാർ ഗുരു ശാരദാ മഹേശ്വര ക്ഷേത്രത്തിൽ വൈകീട്ട് 6.30 മുതൽ ഗുരുപൂജ, അർച്ചന, സമൂഹ പ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണവും തുടർന്നു മഹാ പ്രസാദ വിതരണം. 9920437595 .
ഉൾവെ ഗുരുസെന്റർ: രാവിലെ 9 മുതൽ വിശേഷാൽ ഗുരുപൂജ, സമൂഹ പ്രാർഥന, വൈകീട്ട് 7 മുതൽ ഗുരുപൂജ, ഗുരുപുഷ്‌പാഞ്‌ജലി, ഗുരുദേവകൃതി പാരായണം, പ്രഭാഷണം, മഹാപ്രസാദം. ഫോൺ:9321251681 .
ഘൺസോളി പി എ മധുവിൻ്റെ വസതിയിൽ നല്ലസൊപ്പാരാ. രവീന്ദ്രനാഥിൻ്റെ വസതി. സി ബി ഡി ബേലാപ്പൂർ. വൈകിട്ട് 6.30. ഗുരുസെന്ററിൽ. ഖോപ്പോളി . യൂണിറ്റ് സെക്രട്ടറിയുടെ വസതി
ചതയദിനാഘോഷത്തോടനുബന്ധിച്ചു ശ്രീനാരായണ മന്ദിര സമിതി യൂണിറ്റുകളിൽ ഗുരുദേവകൃതിയെയും ദർശനത്തെയും ആസ്പദമാക്കി പ്രഭാഷണം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
മനോജ് ശാന്തി [ചെമ്പൂർ], വി.എൻ.പവിത്രൻ [വാശി],.എ.കെ.വേണുഗോപാൽ [ഉമർഗാവ്], എം കെ. തിലകൻ [മീരാ റോഡ് ], മായാസഹജൻ [ഭാണ്ടൂപ്പ്] വി.എൻ.പവിത്രൻ [ സാക്കിനാക്ക ], ഷണ്മുഖൻ.കെ [വീരാർ],
വിനോദ് മച്ചിങ്ങൽ [ഐരോളി] സി എൻ . സദാനന്ദൻ [വസായ് നയ്ഗാവ്] പി.ആർ.സുകുമാരൻ [കാമോത്തെ], ,പ്രേംരാജ് വന്നേരി [ഗോരേഗാവ്], പി. പി. സദാശിവൻ [ ഉൾവെ]. എന്നിവരാണ് പ്രഭാഷകർ.