മന്ദിരസമിതി യൂണിറ്റുകളിൽ ചതയദിനാഘോഷം നാളെ

ശ്രീനാരായണ മന്ദിരസമിതി സാംസ്കാരിക വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ ചതയ ദിനത്തോടനുബന്ധിച്ചു വിവിധ യൂണിറ്റുകളിൽ പ്രഭാഷണം നടക്കും
മന്ദിരസമിതി യൂണിറ്റുകളിൽ ചതയദിനാഘോഷം നാളെ
Updated on

മുംബൈ: ചതയ ദിനത്തോടനുബന്ധിച്ചു ശ്രീനാരായണ മന്ദിരസമിതിയുടെ വിവിധ യൂണിറ്റുകളിലും ഗുരുസെന്‍ററുകളിലും നാളെ [വെള്ളി] വിശേഷാൽ പൂജ, പ്രഭാഷണം, അന്നദാനം എന്നിവ നടക്കും. ചെമ്പൂർ ആസ്ഥാനത്തെ ഗുരു മന്ദിരത്തിൽ വൈകീട്ട് 6 മുതൽ സമൂഹ പ്രാർഥന, വിളക്കുപൂജ, പ്രഭാഷണം, പ്രസാദ വിതരണം ഉണ്ടാവും.

ഗുരുദേവഗിരിയിൽ രാവിലെ 6 .45 ഗുരുപൂജ, തുടർന്ന് ഗണപതി ഹോമം, 9 മുതൽ ഗുരുഭാഗവത പാരായണം, തുടർന്ന് രാമായണ പാരായണം, വൈകീട്ട് 6 .30 മുതൽ നെയ്‌വിളക്ക് അർച്ചന, സമൂഹ പ്രാർഥന, വിശേഷാൽ ഗുരുപൂജ, ദീപാരാധന, 7 .15 മുതൽ രാമായണ മാസാചരണത്തോടനുബന്ധിച്ചു നടത്തുന്ന ഭഗവതി സേവ. തുടർന്ന് മഹാപ്രസാദം.

കലംബൊലി ഗുരുസെന്റർ: വൈകിട്ടു ആറു മുപ്പതിന് ദീപാരാധന, വിളക്ക് പൂജ, തുടർന്ന് ഗുരുദേവ കൃതിപാരായണം. എട്ട് മണിക്ക് സമർപ്പണം ശേഷം അന്നദാനം. ഫോൺ: 8879174144 .

ഉഹാസ് നഗർ ഗുരുസെന്‍റർ: രാവിലെ 6 30 മുതൽ ഗുരു പൂജ, ഗുരു ഭാഗവത പാരായണം, ഗുരു പുഷ്പാഞ്ജലി, ഉച്ചയ്ക്ക് ഗുരു പ്രസാദം. ഫോൺ: 8551963721

വാശി ഗുരുസെന്റർ: രാവിലെ 6.10 ന് ഗുരുപൂജ വൈകിട്ട് 6.30 ന് വിശേഷാൽ ചതയപൂജ, ഗുരു പുഷ്പാഞ്ജലി തുടർന്ന് ഭജന, മഹാപ്രസാദം. ഫോൺ: 9869253770.

ഡോംബിവലി, താക്കുർളി യുണിറ്റ്: രാവിലെ 7 നു ഗുരു പൂജ. ഉച്ചക്ക് ശേഷം വനിതാവിഭാഗത്തിന്‍റെ ഗുരുദേവ കൃതി ആലാപനവും, 7.30, മഹാ ഗുരുപൂജയും, ഗുരുപുസ്പാഞ്ജലിയും. തുടർന്ന് മഹ പ്രസാദം. ഫോൺ: 8850561775 .

വസായി ഗുരുസെന്‍റർ: രാവിലെ 9: 30 നു ഗുരുപൂജ, ഗുരുഭാഗവതപാരായണം , പ്രാർത്ഥന. വൈകീട്ടു 6: 30 നു മഹാഗുരുപൂജ, അർച്ചന, പ്രഭാഷണം. തുടർന്ന് മഹാപ്രസാദം. ഫോൺ : 9833356861

വിരാർ ഗുരുസെന്‍റർ: രാവിലെ 8 നു ഗുരുപൂജ തുടർന്ന് ഗുരുഭാഗവതപരായണം. വൈകീട്ടു 6: 30നു ദീപാരാധന

, 7 നു ഭജന, 7.45നു ഗുരുസ്മരണ - പ്രഭാഷണം.8.15നു സമർപ്പണം. തുടർന്ന് മഹാപ്രസാദം. ഫോൺ: 9004468232 .

സി.ബി.ഡി ബേലാപ്പൂർ: വൈകുന്നേരം 6.30ന് ദീപാർപ്പണം, 6.35ന് ഗുരുപുഷ്പാഞ്ജലിയും സമൂഹപ്രാർത്ഥനയും.7.05 മുതൽ ഗുരുദേവ കൃതികളുടെ പാരായണം 8 ന് പ്രഭാഷണം. 8.30ന് സമർപ്പണവും തുടർന്നു മഹാപ്രസാദ വിതരണം. ഫോൺ: 9820909065 .

മലാഡ് - കുരാർ: ഗുരു ശാരദാ മഹേശ്വര ക്ഷേത്രത്തിൽ വൈകീട്ട് 6.30 മുതൽ ഗുരു പൂജ, അർച്ചന, സമൂഹ പ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം. തുടർന്നു മഹാപ്രസാദ വിതരണം. ഫോൺ: 9920437595.

അംബർനാഥ്- ബദലാപ്പൂർ യൂണിറ്റ്: ഗുരു സെന്ററിൽ വൈകിട്ട് 7 മുതൽ ഗുരുദേവ കൃതികളുടെ പാരായണം,സമൂഹ പ്രാർത്ഥന,ഗുരു പുഷ്പാഞ്ജലി, മഹാദീപാരാധന. 8 മുതൽ പ്രഭാഷണം. തുടർന്നു മഹാപ്രസാദം. ഫോൺ: 9226526307.

മീരാറോഡ് - ദഹിസർ - ഭയന്തർ യൂണിറ്റ്: വൈകിട്ട് 6.30 മുതൽ ഗുരു ഭാഗവത പാരായണം, ഗുരു പൂജ. 8 മുതൽ പ്രഭാഷണം തുടർന്ന് മഹാപ്രസാദം. ഫോൺ: 9892884522 .

സാക്കിനാക്ക: ഗുരു ശ്രീമഹേശ്വര ക്ഷേത്രത്തിൽ രാവിലെ ഗുരുപൂജയോടെ ആരംഭിക്കുന്നതും തുടർന്ന് പ്രാർത്ഥനയും ഗുരുദേവകൃതികൾ, ഗുരുഭാഗവതം എന്നിവയുടെ പാരായണവും. 12.30 ന് ഗുരുപൂജ, 1 മണിക്ക് അന്നദാനം. ഫോൺ: 9869776018.

ഗോരേഗാവ് ഗുരുസെന്റർ: വൈകീട്ട് 7നു ഗുരു പൂജ. തുടർന്ന് പ്രഭാഷണവും അന്നദാനവും. ഫോൺ: 9820319239 .

ഉൽവെ ഗുരുസെന്‍ററിൽ രാവിലെ 9 മണി മുതൽ പ്രത്യേക പൂജയും, പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് 7 നു ഗുരുപൂജയും, ഗുരുപുഷ്പാഞ്ജലിയും, ഗുരുദേവകൃതികളുടെ പാരായണവും, സമൂഹ പ്രാർത്ഥനയും. തുടർന്ന് മഹാപ്രസാദം. ഫോൺ: 9321251681 .

അതേസമയം ശ്രീനാരായണ മന്ദിരസമിതി സാംസ്കാരിക വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ ചതയ ദിനത്തോടനുബന്ധിച്ചു വിവിധ യൂണിറ്റുകളിൽ പ്രഭാഷണം നടക്കും. വി .എൻ. പവിത്രൻ [താനെ, ഐരോളി ], എ. കെ. വേണുഗോപാൽ [വിരാർ], ജയാ ജയരാജൻ [മീരാറോഡ്], മനോജ് ശാന്തി [ ചെമ്പൂർ], പ്രേംരാജ് വി. [ഗോരേഗാവ്], ബിജിലി ഭരതൻ [സി. ബി. ഡി, പൊവൈ] എന്നിവരാണ് പ്രഭാഷകർ.

Trending

No stories found.

Latest News

No stories found.