പനവേൽ സീൽ ആശ്രമം സന്ദർശിച്ച് ചിൽഡ്രൻസ് ക്ലബ് കുടുംബാംഗങ്ങൾ

അന്തേവാസികളുമായി സമയം ചിലവഴിക്കുകയും അവരുടെ പ്രാർത്ഥനകളിൽ പങ്കുചേർന്ന് അവരോടൊപ്പം പ്രഭാതഭക്ഷണവും കഴിച്ചാണ് സംഘം മടങ്ങിയത്
ചിൽഡ്രൻസ് ക്ലബ് കുടുംബാംഗങ്ങൾ പനവേൽ സീൽ ആശ്രമത്തിൽ
ചിൽഡ്രൻസ് ക്ലബ് കുടുംബാംഗങ്ങൾ പനവേൽ സീൽ ആശ്രമത്തിൽ
Updated on

നവിമുംബൈ: ചിൽഡ്രൻസ് ക്ലബ് കുടുംബാംഗങ്ങൾ പനവേൽ സീൽ ആശ്രമം സന്ദർശിച്ചു. നിർധനരായവരും സമൂഹത്തിൽ ഒറ്റപ്പെട്ടു പോയവരുമായ കുട്ടികളടക്കമുള്ള ഇരുന്നൂറോളം പേരാണ്‌ പനവേലിലെ സീൽ ആശ്രമത്തിൻ്റെ തണലിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്.

ഇവർക്കുള്ള ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും പഠനസാമഗ്രികളുമായാണ് കുട്ടികളും രക്ഷിതാക്കളുമടങ്ങുന്ന 'ചിൽഡ്രൻസ് ക്ലബ്ബിലെ' മുപ്പതോളം പേർ പനവേൽ ആശ്രമത്തിൽ പ്രവർത്തിക്കുന്ന സീൽ ആശ്രമത്തിൽ സന്ദർശനം നടത്തിയത്. അതിനു ശേഷം അവിടുള്ള അന്തേവാസികളുമായി സമയം ചിലവഴിക്കുകയും അവരുടെ പ്രാർത്ഥനകളിൽ പങ്കുചേർന്ന് അവരോടൊപ്പം പ്രഭാതഭക്ഷണവും കഴിച്ചാണ് സംഘം മടങ്ങിയത്.

ജീവിതത്തിൽ മാതാപിതാക്കളുടെ മൂല്യത്തെക്കുറിച്ചും അവർ മക്കൾക്ക് നൽകുന്ന സുഖസൗകര്യങ്ങളെ കുറിച്ചും, ഒരുനേരത്തെ ഭക്ഷണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചുമൊക്കെ കുട്ടികളെ ബോധവാന്മാരാക്കുക, അതുപോലെ നല്ലൊരു നാളേയ്ക്ക് വേണ്ടി കുട്ടികളേയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തല്പരരാക്കുക എന്നതൊക്കെയായിരുന്നു ഇന്നത്തെ ഈ യാത്രയുടെ ലക്ഷ്യമെന്ന് ചിൽഡ്രൻസ് ക്ലബ് നവിമുംബൈയുടെ സംഘാടകർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.