റോഡപകടത്തിൽപ്പെട്ട മുതിർന്ന വനിതയ്ക്ക് തുണയായി മഹാരാഷ്ട്ര മുഖ്യമന്ത്രി| Video

സംഭവത്തിന്റെ വീഡിയോ മുഖ്യമന്ത്രി ഷിൻഡെയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്
റോഡപകടത്തിൽപ്പെട്ട മുതിർന്ന വനിതയ്ക്ക് തുണയായി മഹാരാഷ്ട്ര മുഖ്യമന്ത്രി
eknath shinde
Updated on

മുംബൈ: നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രാവിലെ താനെയിൽ നിന്ന് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ട റിക്ഷകണ്ടത്. അദ്ദേഹം തന്റെ വാഹനവ്യൂഹ വാഹനങ്ങൾ ഉടൻ നിർത്താൻ ആവശ്യപ്പെടുകയും പരിക്കേറ്റവരെ രക്ഷിക്കാൻ കാറിൽ നിന്നിറങ്ങി ചെല്ലുകയും ചെയ്തു. ശേഷം മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അപകടത്തിൽപെട്ട മുതിർന്ന വനിതയുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിയുകയും അവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ മുഖ്യമന്ത്രി ഷിൻഡെയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്, ശേഷം സോഷ്യൽ മീഡിയയിൽ വീഡിയോ വൈറൽ ആവുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരുടെ അവസ്ഥയെക്കുറിച്ച് അദ്ദേഹം അന്വേഷിക്കുന്നത് വീഡിയോയിൽ കാണാം.

"നിയമസഭാ സമ്മേളനത്തിനായി ഇന്ന് രാവിലെ താനെയിൽ നിന്ന് പോകുമ്പോൾ വിക്രോളിക്ക് സമീപം ഒരു റിക്ഷാ അപകടത്തിൽ പെട്ടത് ഞാൻ ശ്രദ്ധിച്ചു. ഞാൻ വാഹനം നിർത്താൻ പറയുകയും അപകടത്തിൽ പരിക്കേറ്റ മുതിർന്ന വനിതയോട് കാര്യങ്ങൾ അന്വേഷിക്കുകയും കുറച്ച് ശാരീരിക പ്രശ്നങ്ങൾ ഉള്ളതായി മനസ്സിലാക്കുകയും ചെയ്തു.ഉടൻ ആംബുലൻസിൽ അവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു,"മുഖ്യമന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.