യാത്രയ്ക്കിടെ പഞ്ചവടി എക്‌സ്പ്രസിന്‍റെ എൻജിനും ബോഗികളും തമ്മിൽ‌ വേർപ്പെട്ടു; ആളപായമില്ല

സമഗ്രമായ സുരക്ഷാ പരിശോധനകൾക്ക് ശേഷം ഏകദേശം 35 മിനിറ്റ് വൈകി 9:15 ന് ട്രെയിൻ മുംബൈയിലേക്കുള്ള യാത്ര പുനരാരംഭിച്ചു.
യാത്രയ്ക്കിടെ പഞ്ചവടി എക്‌സ്പ്രസിന്‍റെ എൻജിനും ബോഗികളും തമ്മിൽ‌ വേർപ്പെട്ടു
യാത്രയ്ക്കിടെ പഞ്ചവടി എക്‌സ്പ്രസിന്‍റെ എൻജിനും ബോഗികളും തമ്മിൽ‌ വേർപ്പെട്ടു
Updated on

മുംബൈ: യാത്രയ്ക്കിടെ പഞ്ചവടി എക്‌സ്പ്രസിന്‍റെ എൻജിനും ബോഗികളും തമ്മിൽ‌ വേർപ്പെട്ടത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച രാവിലെ, മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് കസാറ സ്റ്റേഷന് സമീപം പഞ്ചവടി എക്സ്പ്രസിന്‍റെ എൻജിനും ബോഗികളും വേർപ്പെട്ടത്. രാവിലെ 8:40 ന് ട്രെയിനിന്‍റെ കോച്ചുകൾ വേർപെടുകയായിരുന്നു. സമഗ്രമായ സുരക്ഷാ പരിശോധനകൾക്ക് ശേഷം ഏകദേശം 35 മിനിറ്റ് വൈകി 9:15 ന് ട്രെയിൻ മുംബൈയിലേക്കുള്ള യാത്ര പുനരാരംഭിച്ചു. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടമുണ്ടായ പാതയിലെ സാധാരണ ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.

മുംബൈ സിഎസ്എംടിയിലേക്ക് പ്രതിദിനം ആയിരക്കണക്കിന് പേർ യാത്ര ചെയ്യുന്ന ട്രെയിനുകളിൽ ഒന്നാണ് പഞ്ചവടി എക്സ്പ്രസ്.

പഞ്ചവടി എക്‌സ്‌പ്രസ്, രാജ്യറാണി എക്‌സ്‌പ്രസ് എന്നിവ തുടർച്ചയായി വൈകി ഓടുന്നത് നിരവധി പരാതികൾക്ക് ഇടയാക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.