നേത്രാവതി എക്സ്പ്രെസ് യാത്രാ മാറ്റം: കൊളാബ മലയാളി അസോസിയേഷൻ റെയിൽവേക്ക് നിവേദനം നൽകി

ഛത്രപതി ശിവജി മഹാരാജ് ടെർമിനസിൽ നിന്ന് കേരളത്തിലേക്കു പുതിയ ട്രെയിൻ എത്രയും വേഗം ആരംഭിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്
colaba malayali association submits petition to railways against netravati express journey change
നേത്രാവതി എക്സ്പ്രെസ് യാത്രാ മാറ്റത്തിനെതിരേ കൊളാബ മലയാളി അസോസിയേഷൻ റെയിൽവേക്ക് നിവേദനം നൽകി
Updated on

മുംബൈ: കേരളത്തിലേക്കുള്ള നേത്രാവതി എക്സ്പ്രെസ്സ് ട്രെയിൻ ലോകമാന്യ തിലക് ടെർമിനസിൽ (എൽടിടി) നിന്ന് പൻവേലിലേക്ക് മാറ്റാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊളാബ മലയാളി അസോസിയേഷൻ റെയിൽവേ അധികൃതർക്കു നിവേദനം നൽകി. ഒപ്പം പാർലമെന്‍റ് അംഗങ്ങൾക്കും (എംപിമാർ) ബന്ധപ്പെട്ട അധികാരികൾക്കും നിവേദനം നൽകിയതായി ഭാരവാഹികൾ പറഞ്ഞു.ഛത്രപതി ശിവജി മഹാരാജ് ടെർമിനസിൽ (സിഎസ്ടിഎം) നിന്ന് കേരളത്തിലേക്കു പുതിയ ട്രെയിൻ എത്രയും വേഗം ആരംഭിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

എബ്രഹാം ജോൺ (പ്രസിഡന്‍റ്,)അബി തേവരോട്ട് എബ്രഹാം(ജനറൽ സെക്രട്ടറി)ഹാരീസ് ചേലയിൽ( ജോയിൻ്റ് സെക്രട്ടറി)എന്നിവർ നേരിട്ടാണ് സി എസ് എം ടി യിൽ ഉള്ള റെയിൽവെ ജി എം നെ കണ്ട് നിവേദനം സമർപ്പിച്ചത്.

Trending

No stories found.

Latest News

No stories found.