മുളുണ്ടിൽ ജനവാസ കേന്ദ്രത്തിൽ മുതല; പ്രദേശവാസികൾ ആശങ്കയിൽ

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ മുതലയെ പിടികൂടി
crocodile
മുളുണ്ടിൽ ജനവാസ കേന്ദ്രത്തിൽ മുതല; പ്രദേശവാസികൾ ആശങ്കയിൽ
Updated on

മുംബൈ: മുളുണ്ടിൽ ജനവാസ കേന്ദ്രത്തിൽ ഭീമൻ മുതലയെ കണ്ടത് പരിഭ്രാന്തി പരത്തി. ഞായറാഴ്ച രാവിലെയാണ് മുളുണ്ടിലെ ജനവാസ കേന്ദ്രമായ നിർമ്മൽ ഹൗസിംഗ് സൊസൈറ്റിയിൽ നിന്ന് 9 അടി നീളമുള്ള വലിയ മുതലയെ രക്ഷപ്പെടുത്തിയത്. രാവിലെ 6.30 നാണ് അസോസിയേഷൻ ഫോർ വൈൽഡ് ലൈഫ് വെൽഫെയർ അംഗങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ മുതലയെ രക്ഷിച്ചതെന്ന് വൈൽഡ് ലൈഫ് വെൽഫെയർ ഗ്രൂപ്പ് പ്രതിനിധി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

അതേസമയം ജനങ്ങൾ തിങ്ങി പാർക്കുന്ന മുളുണ്ടിലെ നിർമൽ ലൈഫ് സ്റ്റൈൽ ഹൗസിങ് സൊസൈറ്റിയിൽ മുതലയെ കണ്ടതിനെ തുടർന്ന് പ്രദേശ വാസികൾ ആശങ്കയിലാണ്.

മുതലയെ കണ്ടതിനെ തുടർന്ന് വനംവകുപ്പ് കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിക്കുകയും തുടർന്ന് അവർ എത്തുകയായിരുന്നു.

Trending

No stories found.

Latest News

No stories found.