വിദ്യാർഥികളിൽ വിഷാദം: മഹാരാഷ്ട്ര മെഡിക്കൽ കോളേജുകളിൽ സൈക്യാട്രിസ്റ്റ് കൗൺസിലർമാരെ നിയമിക്കുന്നു

മെഡിക്കൽ വിദ്യാഭ്യാസ കമ്മീഷണർ സമർപ്പിച്ച ശുപാർശയ്ക്ക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നൽകി.
Depression in students
വിദ്യാർഥികളിൽ വിഷാദം: മഹാരാഷ്ട്ര മെഡിക്കൽ കോളേജുകളിൽ സൈക്യാട്രിസ്റ്റ് കൗൺസിലർമാരെ നിയമിക്കുന്നു
Updated on

മുംബൈ: വിഷാദരോഗവും മറ്റ് മാനസിക പ്രശ്‌നങ്ങളും അനുഭവിക്കുന്ന വിദ്യാർഥികളെ സഹായിക്കാൻ സർക്കാർ നടത്തുന്ന ഓരോ മെഡിക്കൽ കോളേജിലും രണ്ട് സൈക്യാട്രിസ്റ്റ് കൗൺസിലർമാരെ സർക്കാർ നിയമിക്കും. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ ഭരണപരമായ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ കമ്മീഷണർ സമർപ്പിച്ച പദ്ധതിക്ക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നൽകി.

വിദ്യാർത്ഥികളിൽ വിഷാദം, ഉത്കണ്ഠ, പെരുമാറ്റ വൈകല്യങ്ങൾ എന്നിവ വർധിച്ചുവരികയാണ്. സമയബന്ധിതമായ രോഗനിർണയവും കൗൺസിലിംഗ് സെഷനുകളും ചികിത്സയും അത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ വിദ്യാർഥിയെ സഹായിക്കുമെന്ന് സംസ്ഥാന ഉത്തരവിൽ പറയുന്നു.

പ്രൊഫസർ സൈക്കോളജി, അസോസിയേറ്റ് പ്രൊഫസർ സൈക്കോളജി, ഒരു സൂപ്രണ്ട് എന്നിവരടങ്ങുന്ന മൂന്നംഗ സമിതി വിഷയത്തിൽ വികസിപ്പിച്ചെടുക്കുന്ന സംവിധാനത്തെക്കുറിച്ച് സമയബന്ധിതമായി അവലോകനം ചെയ്യും.

ഹെൽപ്പ് ലൈൻ, പ്രശസ്ത വിദഗ്ധരുടെ മാർഗ്ഗനിർദ്ദേശം, പ്രഭാഷണങ്ങൾ, വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള സംഭാഷണ സെഷനുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള വാർഷിക പരിപാടികൾ രൂപപ്പെടുത്തുന്നതിന് പുറമെ ഓരോ സ്ഥാപനത്തിലെയും പ്രശ്നങ്ങൾ സമിതി മേൽനോട്ടം വഹിക്കും.

രണ്ട് കൗൺസിലർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുമെന്നും തുടക്കത്തിൽ പ്രതിമാസം 30,000 രൂപ നൽകുമെന്നും ഉത്തരവിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.