''നാഗ്പൂരിനെ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കാനുള്ള തയ്യാറെടുപ്പിലാണ്''; ദേവേന്ദ്ര ഫഡ്‌നാവിസ്

സമീപഭാവിയിൽ ഇന്ത്യയുടെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്നത് വൻ വർധനവാണെന്നും അദ്ദേഹം പറഞ്ഞു
''നാഗ്പൂരിനെ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കാനുള്ള തയ്യാറെടുപ്പിലാണ്''; ദേവേന്ദ്ര ഫഡ്‌നാവിസ്
Updated on

മുംബൈ: നാഗ്പൂരിനായി സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ വിശദാംശങ്ങൾ ഞായറാഴ്ച ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി. നാഗ്പൂരിനെ രാജ്യത്തെ ഏറ്റവും മികച്ച നഗരമാക്കി മാറ്റാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

നാഗ്പൂരിലെ ഡോ. ബാബാസാഹെബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളത്തിന് രണ്ട് റൺവേകൾ ഉടൻ ലഭ്യമാക്കും. സമീപഭാവിയിൽ ഇന്ത്യയുടെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്നത് വൻ വർധനവാണെന്നും അദ്ദേഹം പറഞ്ഞു.

"ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം നാഗ്പൂരിന് സ്വാഭാവിക നേട്ടമുണ്ട്. കുടിവെള്ളം, അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഖരമാലിന്യ സംസ്‌കരണം, മെട്രൊ സേവനങ്ങളുമായി നഗരത്തിന് സമീപത്തെ ചെറുപട്ടണങ്ങളുമായി ബന്ധിപ്പിക്കുക, നഗരത്തെ കുഴിരഹിതമാക്കുക, ലോജിസ്റ്റിക്‌സ് ഹബ്ബായി വികസിപ്പിക്കുക തുടങ്ങി നിരവധി പദ്ധതികൾ ആവിഷ്ക്കരിക്കുന്നു." ഫഡ്‌നാവിസ് പറഞ്ഞു.

കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ഡിആർഇഡിഎഐ) നാഗ്പൂർ മെട്രൊ ചാപ്റ്ററിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗന്ദര്യവൽക്കരണത്തിനും ശുചിത്വത്തിനുമുള്ള മികച്ച അവാർഡ് ഈയിടെ നാഗ്പൂർ നഗരം നേടിയിരുന്നു.

നാഗ്പൂർ കഴിഞ്ഞ ദശാബ്ദമായി വികസിച്ചുകൊണ്ടിരിക്കുന്നു. നഗരം അടുത്തിടെ സംസ്ഥാനത്തെ സൗന്ദര്യവൽക്കരണത്തിനും ശുചിത്വത്തിനും മികച്ച അവാർഡ് നേടിയിട്ടുണ്ട്.

സംസ്ഥാന ബജറ്റിൽ നഗരത്തിന് മതിയായ തുക വകയിരുത്തിയിട്ടുണ്ട്. പുതിയ കുടിവെള്ള സൗകര്യത്തിന്‍റെ വികസനം അവസാന ഘട്ടത്തിലാണ്. മലിനജല സംസ്കരണത്തിലും നഗരം മറ്റ് നഗരങ്ങളെ അപേക്ഷിച്ച് മുന്നിലാണ്. അടുത്തിടെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ഖരമാലിന്യ സംസ്കരണത്തിനായി ഒരു സ്വീഡിഷ് സ്ഥാപനവുമായി കരാറിൽ ഏർപ്പെട്ടിരുന്നു. ഇത് 18 മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉപമുഖ്യമന്ത്രി പറഞ്ഞു.

റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കാനും അത് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സർക്കാർ ശ്രമിക്കുന്നു. നാഗ്പൂരിൽ ഇതിനകം 40 കിലോമീറ്റർ മെട്രൊ ശൃംഖലയുണ്ട്. രണ്ടാം ഘട്ടത്തിൽ സമീപ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. ഇത് റിയൽ എസ്റ്റേറ്റ് മേഖലയെ സഹായിക്കുമെന്ന് നാഗ്പൂർ സൗത്ത്-വെസ്റ്റ് നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ഫഡ്‌നാവിസ് പറഞ്ഞു, മണലിന്‍റെ ലഭ്യത എളുപ്പവും മതിയായതുമായ ലഭ്യത ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ പുതിയ നയങ്ങളും കർശനമായ നിയമങ്ങളും കൊണ്ടുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.