മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി, വലയിലായി|Video

ബിജെപി എംപി ഹേമന്ദ് സവ്ര, എംഎൽഎ മാകാ കിരൺ ലഹാമതെ, കിരാമൻ ഖോസ്കർ, രാജേഷ് പാട്ടീൽ എന്നിവരും താഴേക്ക് ചാടി.
deputy speaker Narhari Jhirwal jumped from the third floor of Maharashtra's Mantralaya
മഹാരാഷ്ട്രാ ഡെപ്യൂട്ടി സ്പീക്കർ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി, വലയിലായി
Updated on

മുംബൈ: സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് എടുത്തു ചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാൾ. താഴെ വല കെട്ടി സുരക്ഷ ഉറപ്പാക്കിയിരുന്നതിനാൽ മറ്റു പരുക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. പട്ടിക വർഗ സംവരണ വിഭാഗത്തിൽ ദംഗർ സമുദായത്തെ ഉൾപ്പെടുത്തിയതിനെതിരേയാണ് വിവിധ ആദിവാസി വിഭാഗങ്ങൾ പ്രതിഷേധം നടത്തിയിരുന്നത്.

ഇതിനിടെയാണ് ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാൾ, ബിജെപി എംപി ഹേമന്ദ് സവ്ര, എംഎൽഎ മാകാ കിരൺ ലഹാമതെ, കിരാമൻ ഖോസ്കർ, രാജേഷ് പാട്ടീൽ എന്നിവരും താഴേക്ക് ചാടിയത്.

പ്രതിഷേധകാരികൾ ചാടാൻ സാധ്യതയുണ്ടെന്ന് മുൻധാരണ ഉണ്ടായിരുന്നതിനാൽ താഴെ വല കെട്ടി സുരക്ഷ ഉറപ്പാക്കിയിരുന്നു. വലയിലേക്ക് വീണ നേതാക്കൾ തിരിച്ചു കയറി വീണ്ടും പ്രതിഷേധം തുടർന്നു.

Trending

No stories found.

Latest News

No stories found.