അപകട മരണമുണ്ടായാൽ ആശാ വർക്കർമാർക്കും ഗ്രൂപ്പ് പ്രൊമോട്ടർമാർക്കും 10 ലക്ഷം രൂപ ധനസഹായം

ആശാ വർക്കേഴ്സും പ്രൊമോട്ടർമാരും കോവിഡ് കാലഘട്ടത്തിലെ പ്രവർത്തനങ്ങൾ ആരും മറക്കില്ലെന്നും അവർക്ക് സമൂഹത്തിൽ പ്രത്യക സ്ഥാനമുണ്ടെന്നും മുഖ്യമന്ത്രി
അപകട മരണമുണ്ടായാൽ ആശാ വർക്കർമാർക്കും ഗ്രൂപ്പ് പ്രൊമോട്ടർമാർക്കും 10 ലക്ഷം രൂപ ധനസഹായം
അപകട മരണമുണ്ടായാൽ ആശാ വർക്കർമാർക്കും ഗ്രൂപ്പ് പ്രൊമോട്ടർമാർക്കും 10 ലക്ഷം രൂപ ധനസഹായം
Updated on

മുംബൈ: അപകട മരണമുണ്ടായാൽ ആശാ വർക്കർമാർക്കും ഗ്രൂപ്പ് പ്രൊമോട്ടർമാർക്കും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ 75,000 ആശാ വർക്കർമാർക്കും 3600 ഗ്രൂപ്പ് പ്രൊമോട്ടർമാർക്കും ഈ പ്രഖ്യാപനം ആശ്വാസമേകും.

അപകട മരണത്തിന് 10 ലക്ഷം രൂപയും അപകടത്തിൽ അംഗവൈകല്യം സംഭവിച്ചാൽ 5 ലക്ഷം രൂപയുമാണ് ഇവർക്ക് ലഭിക്കുക. ചൊവ്വാഴ്ച മന്ത്രാലയയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി ഷിൻഡെ നിർദേശം പാസാക്കിയത്. ഇതിനായി സംസ്ഥാന സർക്കാർ പ്രതിവർഷം 1.05 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഗ്രൂപ്പ് പ്രൊമോട്ടർമാർ ആരോഗ്യ വകുപ്പിന് കീഴിൽ മഹാരാഷ്ട്രയിൽ ഉടനീളം അവരുടെ സേവനം നൽകുന്നു. ആശാ വർക്കേഴ്സും പ്രൊമോട്ടർമാരും കോവിഡ് കാലഘട്ടത്തിലെ പ്രവർത്തനങ്ങൾ ആരും മറക്കില്ലെന്നും അവർക്ക് സമൂഹത്തിൽ പ്രത്യക സ്ഥാനമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.