ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാൻ ആഹ്വാനം ചെയ്ത് ഏക്‌നാഥ് ഷിൻഡെ

കോലാപൂരിൽ നടന്ന പാർട്ടി കോൺക്ലേവിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏക്‌നാഥ്  ഷിൻഡെ
ഏക്‌നാഥ് ഷിൻഡെ
Updated on

മുംബൈ: ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പാർട്ടി ശാഖാ ശൃംഖല എല്ലാ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കാനും അലംഭാവം ഒഴിവാക്കാനും ശിവസേന പ്രവർത്തകരോട് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ആവശ്യപ്പെട്ടു. കോലാപൂരിൽ നടന്ന പാർട്ടി കോൺക്ലേവിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമുക്ക് എല്ലാ ഗ്രാമങ്ങളിലും ശാഖയും എല്ലാ ഗ്രാമങ്ങളുടെയും അതിർത്തിക്ക് പുറത്ത് ഒരു പാർട്ടി പതാകയും ഉണ്ടായിരിക്കണം, ” ഷിൻഡെ പാർട്ടി പ്രവർത്തകരോട് പറഞ്ഞു,“നല്ലതും സത്യസന്ധവുമായ പ്രവർത്തകരെ നിയമിക്കുക,പാർട്ടി പ്രവർത്തകൻ ജനങ്ങളുമായി എപ്പോഴും ബന്ധപ്പെടണം. ആശുപത്രികളിലോ പോലീസിലോ കോടതിയിലോ എന്തെങ്കിലും സഹായം അവർക്ക് ആവശ്യമെങ്കിൽ പാർട്ടി പ്രവർത്തകരോടൊപ്പം നിൽക്കാൻ സേന നേതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. .

ഫെയ്‌സ്ബുക്കിലൂടെയല്ല,നേരിട്ട് പ്രവർത്തിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അതാണ് തന്റെ ശൈലി എന്നും ഉദ്ധവ് താക്കറെയ്‌ക്കെതിരെ എന്ന നിലയിൽ അദ്ദേഹം പറഞ്ഞു. "തന്‍റെ മകനെ സ്നേഹിക്കുന്നതിൽ അദ്ദേഹത്തിന് (താക്കറെ) ധൃതരാഷ്ട്രരെ പോലും പകരം വയ്ക്കാൻ കഴിയുമെന്നും ഷിൻഡെ കൂട്ടിച്ചേർത്തു. ഉദ്ധവ് താക്കറെയ്ക്ക് ഒന്നിലധികം മുഖങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Trending

No stories found.

Latest News

No stories found.