ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയം എല്ലാവരും പാഠമേക്കേണ്ടത്; വർഷാ ഗെയ്ക്ക്‌വാദ്

'നല്ല വ്യക്തിത്വം ആയിരുന്നു. വളരെ ലളിതമായ ജീവിതം, എല്ലാവരിൽ നിന്നും വുത്യസ്തൻ'
ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയം എല്ലാവരും പാഠമേക്കേണ്ടത്; വർഷാ ഗെയ്ക്ക്‌വാദ്
Updated on

മുംബൈ: ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയം എല്ലാവരും പാഠമേക്കേണ്ടതെന്ന് വർഷ ഗെയ്ക്ക്‌വാദ്. കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കവെയാണ് മഹാരാഷ്ട്ര മുൻ വിദ്യാഭ്യാസ മന്ത്രിയും എം ആർ സി സി പ്രസിഡന്‍റുമായ വർഷ ഗെയ്ക്ക്‌വാദ് ഇക്കാര്യം പരാമർശിച്ചത്.

"അദ്ദേഹം എല്ലാവർക്കും ഒരു പാഠപുസ്തകം ആണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയം നമ്മൾ ഓരോരുത്തരും പിന്തുടരണം.പ്രത്യകിച്ചും നമ്മുടെ യുവ തലമുറ,ഒരുപാട് പഠിക്കാനുണ്ട് അദ്ദേഹത്തിൽ നിന്നും. പാർട്ടിക്കു മാത്രമല്ല എല്ലാ വിഭാഗങ്ങൾ ക്കും അദ്ദേഹം ഒരുപോലെ ആദരണീയനായിരുന്നു."മുംബൈ റീജിയണൽ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കവെ അവർ പറഞ്ഞു.

'നല്ല വ്യക്തിത്വം ആയിരുന്നു. വളരെ ലളിതമായ ജീവിതം, എല്ലാവരിൽ നിന്നും വുത്യസ്തൻ. 2 പ്രാവശ്യം മുഖ്യമന്ത്രി. കെ എസ് യു വിന്‍റെ തുടക്കക്കാരൻ എന്ന നിലയിൽ വളരെ ഒരു ദീർഘ വീക്ഷണം ഉള്ള ആളായിരുന്നു.ഉമ്മൻചാണ്ടി യെ പോലെയുള്ളവർ ഉണ്ടെങ്കിൽ രാജ്യം ഒരുപാട് പുരോഗതിയിലേക്ക്‌

പോകുംഎനിക്ക് അടുത്ത് ഇടപഴകാൻ സാധിച്ചിട്ടില്ല എങ്കിലും ഒരുപാട് അറിയാം.അദ്ദേഹം പങ്കെടുത്ത പല ചടങ്ങിലും എനിക്ക് ഭാഗമാകാൻ അവസരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്,എം ആർ സി സി പ്രസിഡന്‍റ് ചരൺ സിംഗ് ചാപ്ര അനുസ്മരിച്ചു.'

ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയം കണ്ടാണ് ഞങ്ങൾ വളർന്നതെന്നും എന്നും അദ്ദേഹം ഒരു പ്രചോദനം ആയിരുന്നുവെന്നു പ്രത്യകിച്ചും തന്റെ കോളേജ് കാലഘട്ടത്തിൽ എന്ന് എ ഐ പി സി മുംബൈ പ്രസിഡന്റും എ ഐ സി സി ദേശീയ വക്താവ് പാനലിൽ അംഗവുമായ മാത്യു ആന്റണി പറഞ്ഞു.അദ്ദേഹത്തിന്റെ വേർപാടിൽ ഇപ്പോൾ ഒന്നും കൂടുതൽ പറയാൻ കഴിയുന്നില്ലെന്നും മാത്യു ആന്റണി പറഞ്ഞു.

അതേസമയം ഉമ്മൻചാണ്ടിയുടെ പേരിൽ പൊളിറ്റിക്കൽ യൂണിവേഴ്‌സിറ്റി തന്നെ തുടങ്ങണം എന്നാണ് സാമൂഹ്യ പ്രവർത്തകനും മുൻ എം ആർ സി സി ഭാരവാഹിയുമായ ലയൻസ് കുമാരൻ നായർ പറഞ്ഞത്.,'ഇത്രയും ജനസമ്മിതിയുള്ള ഒരു നേതാവ് ഒരു അത്ഭുതമായി തോന്നുകയാണ്.അദ്ദേഹത്തിന്റെ ശൈലിയെ ഒരു അഞ്ചു ശതമാനം പേരെങ്കിലും പിന്തുടർന്നാൽ നമ്മുടെ രാജ്യം എന്നേ രക്ഷപെടും,'അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ മുംബൈയുടെ നാനാഭാഗങ്ങളിൽ എത്തിയ പലർക്കും ഉമ്മൻചാണ്ടിയെ അനുസ്മരിക്കാൻ അവസരം കൊടുത്തു.വിവിധ സംഘടനാ സമാജം പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ എം ആർ സി സിയുടെയും കോണ്ഗ്രെസ്സിന്റെയും മുതിർന്ന നേതാക്കളായ മൊഹീൻ ഹൈദർ നസ്രുദീൻ റായ് ജോർജ്‌ ഏബ്രഹാം കിഷോർ മുണ്ടേക്കർ ഏബ്രഹാം റോയ് മാണി ആന്റണി ഫിലിപ്പ് ബിജു രാജൻ എന്നിവരും പങ്കെടുത്തു സംസാരിച്ചു.

Trending

No stories found.

Latest News

No stories found.