കുടുംബവഴക്കിന്‍റെ പേരിൽ അച്ഛന്‍റെ കാറിൽ എസ്‌യുവി ഇടിച്ചു കയറ്റി മകൻ

സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
suv- fortuner
കുടുംബവഴക്കിന്‍റെ പേരിൽ അച്ഛന്‍റെ കാറിൽ എസ്‌യുവി ഇടിച്ചു കയറ്റി മകൻ
Updated on

താനെ: കുടുംബ വഴക്കിനെ തുടർന്ന് എസ്‌യുവി ഉപയോഗിച്ച് പിതാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ 4 പേർക്ക് പരുക്ക് മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ അംബർനാഥിലാണ് ചൊവ്വാഴ്ച വൈകുന്നേരം എസ്‌യുവി ഓടിച്ച് സ്വന്തം പിതാവിന്‍റെ ഫോർച്യുനർ കാറിൽ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ചിഖ്‌ലോളിയിൽ വച്ച് അച്ഛനും മകനും തമ്മിലുള്ള കുടുംബ വഴക്കിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോലീസ് പറഞ്ഞു. അംബർനാഥ് സ്വദേശിയായ സതീഷ് ശർമ്മ (38) ആണ് അറസ്റ്റിലായത്.

സതീഷിന്‍റെ കറുത്ത എസ്‌യുവി, കൊളാബയിൽ താമസിക്കുന്ന പിതാവ് ബിന്ദേശ്വർ ശർമ (61) ഇരിക്കുന്ന വെള്ള എസ്‌യുവിയിൽ കൂട്ടിയിടിക്കുന്നതാണ് വൈറലായ വീഡിയോ.

കൊലപാതകശ്രമത്തിനും ഭാരതീയ ന്യായ സൻഹിതയിലെ മറ്റ് വകുപ്പുകൾ പ്രകാരവും കുറ്റാരോപിതനായ മകനെ അറസ്റ്റ് ചെയ്തിട്ടുണ്ട്,” താനെ സോൺ 4, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സുധാകർ പതാരെ പറഞ്ഞു.

Trending

No stories found.

Latest News

No stories found.