ഹാറ്റ് ഓഫ് ആർട്ട്‌ എക്സിബിഷനിൽ പ്രശസ്ത ചിത്രകാരി ഡോ. ജൂനി മേനോന്‍റെ ചിത്ര പ്രദർശനം ആരംഭിച്ചു

ഹാറ്റ് ഓഫ് ആർട്ട്‌ പ്രദർശനത്തിൽ പങ്കെടുക്കാൻ വരുന്നവർക്ക് ആർക്കും തന്നെ നിരാശപെടേണ്ടി വരില്ലെന്നും ഒരുപാട് വർണ കാഴ്ചകളുടെ ലോകം അവിടെ ഒരുക്കിയിട്ടുണ്ടെന്നും ജൂനി അടിവരയിട്ട് പറഞ്ഞു
Famous dr Juni Menons painting exhibition has started at Hat of Art Exhibition
ഹാറ്റ് ഓഫ് ആർട്ട്‌ എക്സിബിഷനിൽ പ്രശസ്ത ചിത്രകാരി ഡോ. ജൂനി മേനോന്‍റെ ചിത്ര പ്രദർശനം ആരംഭിച്ചു
Updated on

മുംബൈ: ഒക്ടോബർ 25 മുതൽ 27 വരെ മുംബൈ ഗോരെഗാവിൽ നെസ്കോ എക്സിബിഷൻ സെന്‍ററിൽ നടക്കുന്ന 'ഹാറ്റ് ഓഫ് ആർട്ടിൽ' പ്രശസ്ത നർത്തകിയും ചിത്രകാരിയുമായ ഡോ. ജൂനി മേനോന്‍റെയടക്കം രാജ്യത്തിന്‍റെ നിരവധി ഭാഗങ്ങളിൽ നിന്നും വന്നവരുടെ ചിത്ര പ്രദർശനം ആരംഭിച്ചു.‌

ഹാറ്റ് ഓഫ് ആർട്ട്‌ പ്രദർശനത്തിൽ പങ്കെടുക്കാൻ വരുന്നവർക്ക് ആർക്കും തന്നെ നിരാശപെടേണ്ടി വരില്ലെന്നും ഒരുപാട് വർണ കാഴ്ചകളുടെ ലോകം അവിടെ ഒരുക്കിയിട്ടുണ്ടെന്നും ജൂനി അടിവരയിട്ട് പറഞ്ഞു. കോട്ടയം സ്വദേശിനിയായ ഡോ. ജൂനി സൂറത്തിൽ കുടുംബത്തോടൊപ്പമാണ് താമസിച്ചു വരുന്നത്. ഒഫ്താൽമോളജി വിഭാഗം കൈകാര്യം ചെയ്യുന്നതിനൊപ്പമാണ് ചിത്രകലയിലും സജീവമാകുന്നത്.

അതേസമയം, കൂടുതലും പ്രകൃതിയും മനുഷ്യ വികാരങ്ങളും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും പ്രദർശനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ജൂനി കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.