ശ്രീനാരായണഗുരു ഹൈസ്കൂളിലെ അധ്യാപകരെ അനുമോദിച്ചു

മുംബൈയിലെ തന്നെ ഏറ്റവും പിന്നോക്കം നിൽക്കുന്ന എം. വാർഡിൽ സ്ഥിതിചെയ്യുന്ന ചെമ്പൂർ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ അധികവും സമീപപ്രദേശങ്ങളിലെ ചേരികളിൽ നിന്നുള്ളവരാണ്
felicitated the teachers of sri narayanaguru high school
ശ്രീനാരായണഗുരു ഹൈസ്കൂളിലെ അധ്യാപകരെ അനുമോദിച്ചു
Updated on

മുംബൈ: ശ്രീനാരായണഗുരു ഹൈസ്കൂളിലെ ഇംഗ്ലീഷ് , മറാട്ടി മീഡിയം സ്കൂളുകൾക്ക് ഇക്കഴിഞ്ഞ എസ് .എസ് .സി. പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിക്കുന്നതിന് പ്രയത്‌നിച്ച അധ്യാപകരെ ചെമ്പൂരിൽ നടന്ന ചടങ്ങിൽ സമിതി ഭാരവാഹികൾ അനുമോദിച്ചു.

മുംബൈയിലെ തന്നെ ഏറ്റവും പിന്നോക്കം നിൽക്കുന്ന എം. വാർഡിൽ സ്ഥിതിചെയ്യുന്ന ചെമ്പൂർ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ അധികവും സമീപപ്രദേശങ്ങളിലെ ചേരികളിൽ നിന്നുള്ളവരാണ്. ഇത്തരത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ മുഴുവൻ വിജയിപ്പിക്കുന്നതിൽ അധ്യാപകർ ചെയ്ത കഠിനാധ്വാനം എടുത്തു പറയേണ്ടതാണെന്ന് സമിതി ജനറൽ സെക്രട്ടറി ഒ. കെ പ്രസാദ് അഭിപ്രായപ്പെട്ടു . ഇവിടെനിന്നും പഠിച്ചുപോയ പല വിദ്യാർത്ഥികളും ജീവിതത്തിൽ വളരെ നല്ല നിലയിൽ ജീവിക്കുന്നു എന്നത് എല്ലാവർക്കും അഭിമാനമാണെന്നും വരും വർഷങ്ങളിലും ഇതേ വിജയം കൈവരി ക്കാൻ കഴിയട്ടെ എന്നും സമിതി ട്രഷറർ വി. വി. ചന്ദ്രൻ ആശംസിച്ചു.

Trending

No stories found.

Latest News

No stories found.