മാൻഖുർദിലെ സ്‌ക്രാപ്പ് ഗോഡൗണിൽ തീപിടിത്തം: നാലു പേർക്ക് പൊള്ളലേറ്റു, ഒരാളുടെ നില ഗുരുതരം

മാൻഖുർദിലെ കുർള സ്‌ക്രാപ്പിലാണ് തീപിടുത്തമുണ്ടായത്
fire attack at scrap godown in Mankhurd
fire attack at scrap godown in Mankhurd
Updated on

മുംബൈ: മുംബൈയുടെ കിഴക്കൻ പ്രാന്തപ്രദേശമായ മാൻഖുർദ് ഏരിയയിലെ ഒരു സ്ക്രാപ്പ് ഗോഡൗണിൽ തീപിടിത്തം. നാലു പേർക്ക് പൊള്ളലേറ്റു. രണ്ടു പേർ ആശുപത്രിയിൽ ചികിത്സയിലാണ്, ഒരാളുടെ നില ഗുരുതരമാണ്. ഞായറാഴ്ച വൈകിട്ട് 5.50ഓടെയാണ് സംഭവം. മാൻഖുർദിലെ കുർള സ്‌ക്രാപ്പിലാണ് തീപിടുത്തമുണ്ടായത്.

സംഭവത്തെ തുടർന്ന് മുംബൈ അഗ്നിശമനസേനാ ഉദ്യോഗസ്ഥരും സിവിൽ ജീവനക്കാരും സ്ഥലത്തെത്തി. ഏകദേശം 1000 X 2000 ചതുരശ്ര അടി വിസ്തൃതിയിൽ മരം സ്റ്റോക്ക്, മരപ്പലകകൾ, സ്ക്രാപ്പ് മെറ്റീരിയലുകൾ, താത്കാലിക കുടിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, റബ്ബർ സ്റ്റോക്ക്, ഇലക്ട്രിക് വയറിംഗ്, ഇലക്ട്രിക് ഇൻസ്റ്റാളേഷനുകൾ, കണ്ടെയ്നർ സ്റ്റോക്ക് തുടങ്ങിയവയിലാണ് തീ പടർന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

എട്ട് ഫയർ എഞ്ചിനുകളും നിരവധി വാട്ടർ ടാങ്കറുകളും മറ്റ് അഗ്നിശമന ഉപകരണങ്ങളും സംഭവസ്ഥലത്തി തീയണച്ചുവെന്ന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു.

Trending

No stories found.

Latest News

No stories found.