മുംബൈ: മുംബൈയിലെ ധാരാവി മേഖലയിലാണ് അനധികൃത മസ്ജിദ് പൊളിക്കാനായി എത്തിയ ബി എം സി സംഘത്തെ സംഘം ചേർന്ന് ആക്രമണം നടത്തിയത്.ഇതുമായി ബന്ധപ്പെട്ട് രാവിലെ തന്നെ സംഘർഷം ഉടലെടുക്കുകയായിരുന്നു .മസ്ജിദ് പൊളിക്കാനായി എത്തിയ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ സംഘത്തെ ഒരു സംഘം ആളുകൾ ആക്രമിക്കുകയായിരുന്നു.കോർപ്പറേഷൻ വാഹനങ്ങളും തകർത്തിട്ടുണ്ട്. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ മെഹബൂബ്-ഇ-സുബാനിയ മസ്ജിദ് ആണ് അനധികൃതമായി നിർമാണം നടത്തിയെന്നാണ് ആരോപണം. ഇത് പൊളിക്കാൻ ബിഎംസി നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഈ നോട്ടീസിന് മസ്ജിദ് കമ്മിറ്റിയോ ഏതെങ്കിലും മുസ്ലീം സംഘടനയോ പ്രതികരിച്ചില്ലാ എന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഒടുവിൽ ബിഎംസി ഇത് പൊളിക്കാനായി എത്തി. ഇതിനെക്കുറിച്ച് വിവരം ലഭിച്ചയുടൻ, ചിലർ രാത്രി മുതൽ തെരുവിലിരുന്ന് റോഡ് ഉപരോധിച്ചു.എന്നാൽ, രാവിലെ അനധികൃത നിർമാണം പൊളിക്കാൻ ബിഎംസി വാഹനങ്ങൾ എത്തിയപ്പോൾ ചിലർ അധികൃതർക്ക് നേരെ കല്ലെറിഞ്ഞു.മുദ്രാവാക്യം വിളിച്ചു കൊണ്ട് വാഹനങ്ങളും തകർത്തു.