മുംബൈ: ശ്രീനാരായണ ധർമ പരിപാലന യോഗം ഡോംബിവലി ശാഖായോഗം, വനിതാസംഘം യൂണിറ്റ്, യൂത്ത് മൂവ്മെന്‍റ് എന്നിവ സംയുക്തമായി ശ്രീനാരയണ ഗുരുവിന്‍റെ 169ാം ജയന്തി സെപ്റ്റംബർ 17ന് രാവിലെ 10 മണിമുതൽ ഡോംബിവലി വെസ്റ്റ് ശ്രീനാരായണ നഗർ മോഡൽ ഇംഗ്ലീഷ് സ്‌കൂളിലെ തുഞ്ചൻ സ്മാരക ഹാളിൽ ആഘോഷിക്കും.
ശാഖാ പ്രസിഡന്‍റ് ബാബു ബാലകൃഷ്ണന്‍റെ അധ്യക്ഷതയിൽ ചേരുന്ന പരിപാടിയിൽ, സാഹിത്യകാരനും കവിയുമായ സി.പി. കൃഷ്‌ണകുമാർ മുഖ്യാതിഥിയായി പങ്കെടുത്ത് ആത്മീയ പ്രഭാഷണം നടത്തും. കോർപ്പറേറ്റർ രമേശ് എസ്. മാത്രെ, യൂണിയൻ പ്രസിഡന്‍റ് എം. ബിജു കുമാർ, യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ, വനിതാസംഘം യൂണിയൻ പ്രസിഡന്‍റ് സുമ രഞ്ജിത്ത്, സെക്രട്ടറി ശോഭന വാസുദേവൻ, യൂണിറ്റ് പ്രസിഡന്‍റ് ഷൈനി ഗിരിസുതൻ, വൈസ് പ്രസിഡന്‍റ് രാധാമണി ചന്ദ്രശേഖരൻ, സെക്രട്ടറി ഷബ്‌ന സുനിൽ കുമാർ, യൂത്ത് മൂവ് മെന്‍റ് പ്രസിഡന്‍റ് അരുൺ ഉത്തമൻ, വൈസ് പ്രസിഡന്‍റ് സുമേഷ് സുരേഷ് എന്നിവർ അനുഗ്രഹപ്രഭാഷണം നിർവഹിക്കും.
ശാഖാ സെക്രട്ടറി ഇ.കെ. അശോകൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്‍റ് വി.കെ. മംഗളാനന്ദൻ കൃതജ്ഞതയും രേഖപ്പെടുത്തുന്ന പരിപാടിയിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികളിൽ ഉയർന്ന മാർക്ക് വാങ്ങിയവർക്ക് മെറിറ്റ് അവാർഡ് നൽകും. ഉച്ചയ്ക്ക് ചതയ സദ്യയ്ക്ക് ശേഷം കലാപരിപാടികൾ അരങ്ങേറുമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ വി. ബിജു അറിയിച്ചു.വിശദവിവരങ്ങൾക്ക് ശാഖാ സെക്രട്ടറി ഇ.കെ. അശോകനെ (9167127990) ബന്ധപ്പെടാവുന്നതാണ്.