മുംബൈ: മുംബൈയിൽ കനത്ത മഴ തുടരുകയാണ്. മുംബൈയിലെ വിവധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും പൊതു ഗതാഗതം തടസപ്പെടുകയും ചെയ്തു. താനെ, റായ്ഗഡ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
വെള്ളക്കെട്ടുമൂലം വിവിധ മേഖലകളിൽ വാഹനങ്ങൾ വഴി തിരിചിചുവിട്ടു. കനത്തമഴ വിമാന സർവീസുകളെയും ബാധിച്ചതായി ഇൻഡിഗോ എയർലൈൻ വ്യക്തമാക്കി.