മുംബൈയിൽ കനത്തമഴ, വെള്ളക്കെട്ട്; കര്‍ണാടകയിലെ പലയിടങ്ങളിലും റെഡ് അലര്‍ട്ട്

മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിലും അയൽസംസ്ഥാനമായ കർണാടകയിലും കനത്തമഴ തുടരുകയാണ്
heavy rain at mumbai
മുംബൈയിൽ കനത്തമഴ
Updated on

മുംബൈ: കനത്ത മഴയിൽ മുംബൈയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളം ഉയർന്നതിനെതുടർന്ന് മുംബൈ നഗരത്തിലെ പല റോഡുകളും അടച്ചു.വാഹനങ്ങൾ വഴി തിരിച്ചു വിടുകയാണ്. നഗരത്തിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിലും അയൽസംസ്ഥാനമായ കർണാടകയിലും കനത്തമഴ തുടരുകയാണ്. യെലോ അലര്‍ട്ട് പ്രഖ്യാപിച്ച മുംബൈ നഗരത്തില്‍ അടുത്ത രണ്ട് ദിവസം കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും കനത്ത മഴ പ്രവചിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ഉത്തര കന്നഡ, ഷിമോഗ, ഉഡുപ്പി, ചിക്കമഗളൂർ എന്നിവിടങ്ങളിൽ റെഡ് അലർട്ടാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.