സ്കൂൾ ഫീസടക്കാൻ നിവൃത്തിയില്ലാത്ത വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘം

മുന്ന് കുട്ടികളുടെ മാതാപിതാക്കൾ സ്കുൾ ഫീസ് അടക്കാൻ ബുദ്ധിമുട്ടാണെന്ന് സംഘടനയെ അറിയിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ആയിരുന്നു
സ്കൂൾ ഫീസടക്കാൻ നിവൃത്തിയില്ലാത്ത വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി  ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘം
Updated on

താനെ: സ്കൂൾ ഫീസടക്കാൻ നിവൃത്തിയില്ലാത്ത വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘം. ഹിൽഗാർഡൻ അയപ്പഭക്തസംഘത്തിന്റെ ആഭ്യമുഖ്യത്തിൽ താനെ കാപ്പുർഭാവ ഡിയിൽ സ്ഥിതി ചെയ്യന്ന സെന്റ് ജോസഫ് ഇംഗ്ലീഷ് വിദ്യാലയത്തിൽ ഇക്കഴിഞ്ഞ ജുൺ 26 നാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. മുന്ന് കുട്ടികളുടെ മാതാപിതാക്കൾ സ്കുൾ ഫീസ് അടക്കാൻ ബുദ്ധിമുട്ടാണെന്ന് സംഘടനയെ അറിയിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ആയിരുന്നു.

സ്കൂൾ മാനേജ്‌മെന്റുമായി സംസാരിച്ച് ഇവരുടെ നിജസ്ഥിതി മനസ്സിലാക്കി സംഘടന സഹായിക്കുവാൻ തീരുമാനിക്കുകയായിരുന്നു.മുന്ന് പെൺകുട്ടികൾക്കാണ് ഒരു വർഷത്തെ ഫീസ് ആയ Rs.39015 സ്കൂൾ മാനേജ്മെന്റിന് അയപ്പ ഭക്തസംഘത്തിൻ്റെ ഭാരവാഹികളായ കെ.ജി. കുട്ടി, ശശികുമാർ നായർ എന്നിവർ ചേർന്ന് കൈമാറിയത്.

എതാണ്ട് കാൽ നുറ്റാണ്ടിലധികമായി സമുഹത്തിലെ പാവപ്പെട്ടവരുടെ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച് വരുന്ന സംഘടനയാണ് ഹിൽ ഗാർഡൻ അയപ്പഭക്ത സംഘം.

Trending

No stories found.

Latest News

No stories found.