ഓൺലൈൻ വഴി വീട് വൃത്തിയാക്കാൻ ബുക്ക്‌ ചെയ്തു: നഷ്ട്ടപ്പെട്ടത് നാല് ലക്ഷം രൂപയുടെ സ്വർണം

ഒരു മൊബൈൽ ആപ്പ് വഴിയാണ് 55 കാരിയായ വീട്ടമ്മ ക്ലീനിംഗ് സേവനത്തിനായി ബുക്ക് ചെയ്തത്
Housewife who booked house cleaning online lost gold worth Rs 4 lakh
ഓൺലൈൻ വഴി വീട് വൃത്തിയാക്കാൻ ബുക്ക്‌ ചെയ്തു: നഷ്ട്ടപ്പെട്ടത് നാല് ലക്ഷം രൂപയുടെ സ്വർണം
Updated on

മുംബൈ: വീട് വൃത്തിയാക്കാൻ ഓൺലൈൻ വഴി ബുക്ക്‌ ചെയ്ത 55 കാരിക്കാണ് നാല് ലക്ഷം രൂപയുടെ സ്വർണം നഷ്ട്ടപ്പെട്ടത്. ക്ലീനിംഗ് സർവീസിനായി വന്ന രണ്ടു പേർ ചേർന്നാണ് നാല് ലക്ഷം രൂപയുടെ സ്വർണം കൊള്ളയടിച്ചത്. ഒരു മൊബൈൽ ആപ്പ് വഴിയാണ് 55 കാരിയായ വീട്ടമ്മ ക്ലീനിംഗ് സേവനത്തിനായി ബുക്ക് ചെയ്തത്. ശേഷം രണ്ട് പേർ വീട്ടിലേക്ക് വരികയും ശുചീകരണ പ്രവർത്തിയിൽ ഏർപ്പെടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അർബാസ് ഖാൻ (27) എന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്യുകയും മറ്റ് രണ്ട് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

മുംബൈയിലെ ദഹിസറിലെ ഋഷികേശ് സൊസൈറ്റിയിൽ താമസിക്കുന്ന ലീന മാത്രേയാണ്, ദീപാവലി ഉത്സവത്തിനുള്ള തയ്യാറെടുപ്പിനായി ശുചീകരണ സേവനം ബുക്ക് ചെയ്തത്. വൃത്തിയാക്കാൻ വന്ന രണ്ടു പേരും പോയതിന് ശേഷം അലമാരയിൽ വെച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി കാണുകയും വീട്ടമ്മ പിന്നീട് പൊലീസിൽ പരാതി നൽകുകയും ആയിരുന്നു. അതേസമയം, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ക്ലീനിംഗ് ജീവനക്കാരെ നിയമിക്കുന്നതിന്‍റെ സുരക്ഷയും വിശ്വാസ്യതയും സംബന്ധിച്ച ആശങ്കകളാണ് ഈ സംഭവം ഉയർത്തിക്കാട്ടുന്നത്.

Trending

No stories found.

Latest News

No stories found.