കേരളം സമാജം ഉൾവേ നോഡിന്‍റെ ഹൃദ്യം പൊന്നോണം 2023 സെപ്റ്റംബർ 17 ന്

ആഘോഷ പരിപാടികളിൽ പ്രായഭേദമന്യേ ഉൽവെയിലെ സമാജം അംഗങ്ങളുടെ കലാപരിപാടികൾ ക്കൊപ്പം വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടാകും
kerala samajam
kerala samajam
Updated on

നവിമുംബൈ: കേരളം സമാജം ഉൾവേ നോഡിന്‍റെ ഹൃദ്യം പൊന്നോണം 2023 സെപ്റ്റംബർ 17 ന്. റാംഷേട്ട് താക്കൂർ ഇന്‍റർനാഷ്ണൽ സ്പോർട്സ് കോംപ്ലക്സിൽ രാവിലെ 9 മണി മുതലാണ് ഓണാഘോഷം ആരംഭിക്കുക. ആഘോഷ പരിപാടികളിൽ പ്രായഭേദമന്യേ ഉൽവെയിലെ സമാജം അംഗങ്ങളുടെ കലാപരിപാടികൾ ക്കൊപ്പം വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടാകും.

ഒപ്പം കേരള സമാജം ഉൽവെ നോഡിന്‍റെ ചരിത്രത്തിലാദ്യമായി നവിമുംബൈയിലെ സമാജങ്ങളെയും മറ്റ് മലയാളി സംഘടനകളെയും ഉൾക്കൊള്ളിച്ചുകൊണ്ട് വടംവലി മത്സരവും സംഘടിപ്പിക്കുന്നു.

മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ടീമുകൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും പങ്കെടുക്കുന്ന മറ്റു ടീമുകൾക്ക് പ്രശസ്തി പത്രവും നൽകി ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

അതോടൊപ്പം കഴിഞ്ഞ വർഷം പത്താംക്ലാസ് പരീക്ഷയിലും പന്ത്രണ്ടാം ക്ലാസ്സ്‌ പരീക്ഷയിലും ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കും.

കൂടുതൽ വിവരങ്ങൾക്ക്

പ്രദീഷ് സക്കറിയ, പ്രസിഡന്‍റ് (കേരള സമാജം ഉൽവെ) 98219 25039

ഷൈജ ബിജു, സെക്രട്ടറി 98200 64613

ഹണി വെന്നിക്കൽ, ട്രഷറർ9619665185

Trending

No stories found.

Latest News

No stories found.