വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി എസ് എൻ എൽ ജീവനക്കാരുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങല

മഹാരാഷ്ട്രയിൽ ബി എസ് എൻ എൽ സംസ്ഥാന മേധാവിയുടെ സാന്തക്രൂസിലെ ഓഫീസ് മുതൽ സാന്തക്രൂസ് റോഡ് പാത വരെ 100 കണക്കിന് ജീവനക്കാരും പെൻഷൻകാരും മനുഷ്യ ചങ്ങലയിൽ കണ്ണികളായി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി എസ് എൻ എൽ ജീവനക്കാരുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങല
Updated on

മുംബൈ : ബി എസ് എൻ എൽ നോൺ എക്സിക്യൂട്ടീവ് യൂണിയനുകളുടെ ജോയിന്‍റ് ഫോറം ഓഫ് യൂണിയൻസ് ആൻഡ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ബി എസ് എൻ എൽ 4ജി / 5ജി സർവീസ് ഉടൻ ആരംഭിക്കുക, ശമ്പള പരിഷ്കാരണം ഉടൻ നടപ്പിലാക്കുക, പുതിയ പ്രൊമോഷൻ പോളിസി ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് രാജ്യവ്വ്യാപകമായി ബി എസ് എൻ എൽ ഓഫീസകൾക്കു മുമ്പിൽ ജീവനക്കാരും പെൻഷൻകാരും മനുഷ്യ ചങ്ങല തീർത്തു. മഹാരാഷ്ട്രയിൽ ബി എസ് എൻ എൽ സംസ്ഥാന മേധാവിയുടെ സാന്തക്രൂസിലെ ഓഫീസ് മുതൽ സാന്തക്രൂസ് റോഡ് പാത വരെ 100 കണക്കിന് ജീവനക്കാരും പെൻഷൻകാരും മനുഷ്യ ചങ്ങലയിൽ കണ്ണികളായി.

ബിഎസ്എൻഎൽഇയു എം എച്ച് സർക്കിൾ സെക്രട്ടറി ഗണേഷ് ഹിങ്കെ, എൻഎഫ്ടിഇ സർക്കിൾ സെക്രട്ടറി രഞ്ജൻ ധനേ, ബിഎസ്എൻഎൽഇയു മുംബൈ ജില്ലാ സെക്രട്ടറി യസ്വന്ത് കേക്കരെ, സിഎൻടിഎക്സ് ജില്ല സെക്രട്ടറി പ്രദീപ് ബേട്ക്കർ, സിഡബ്ല്യൂയു ജിഎസ് യൂസഫ് ഹുസൈൻ, ബിഎസ്എൻഎൽഇയു മുംബൈ മീഡിയ CO ഓർഡിനേറ്റർ വി. പി. ശിവകുമാർ,എഐബിഡിപിഎ ജില്ലാ സെക്രട്ടറി ഗാഡി ഗാവ്ക്കർ, ദേവ് കർ ദിലീപ്, അയൂബ് ഖാൻ, മഹേഷ്‌ ആർക്കൽ, എൻഎഫ്ടിഇ എസിഎസ് സന്തോഷ്‌ ഷിൻഡെ, എൻഎഫ്ടിഇ ജില്ലാ പ്രസിഡന്‍റ് സുമതി, ബിഎസ്എൻഎൽഇയു ഡബ്ല്യൂഡബ്ല്യൂസിസി നേതാക്കളായ സൂചിത പാട്നേകർ, മാധവി മാനെ, മാധുരി പാട്ടിൽ, സുരേഖ സന്ദേശ് സാബ്ലേ എന്നിവർ മനുഷ്യ ചങ്ങലയിൽ പങ്കാളികളായി. ബിഎസ്എൻഎൽഇയു മുംബൈ മീഡിയ കോ ഓർഡിനേറ്റർ വി പി ശിവകുമാർ മനുഷ്യ ചങ്ങലയുടെ മേൽനോട്ടം വഹിച്ചു.

Trending

No stories found.

Latest News

No stories found.