ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു

മലയാളി കൂട്ടായ്മ‌കളെ കൂടാതെ പ്രാദേശിക വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളും മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തു.
human chain
ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു Photo courtesy: Salim Taj
Updated on

മുംബൈ: ഞായറാഴ്ച രാവിലെ 11 മുതൽ രണ്ടു മണിക്കൂർ നേരമാണ് വസായ് മുംബൈ-അഹമ്മദാബാദ് ദേശീയപാതയുടെ (എൻ എച്ച് 48) ശോച്യാവസ്‌ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലയാളികളുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്. മലയാളികളടക്കം നിരവധി പേരാണ് പാതയോരത്ത് പ്ലക്കാർഡുകളുമേന്തി അണിനിരന്നത്.

സമരത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ അംഗങ്ങൾ പിന്തുണച്ചു. മലയാളി കൂട്ടായ്മ‌കളെ കൂടാതെ പ്രാദേശിക വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളും മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തു.

human chain
ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു Photo courtesy: Salim Taj
human chain
ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു

എൻഎച്ച് 48ന്‍റെ ദുരവസ്‌ഥ ചൂണ്ടിക്കാട്ടി പല സംഘടനകളും അധികാരികൾക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് മനുഷ്യച്ചങ്ങല സം ഘടിപ്പിച്ചതെന്ന് മനുഷ്യ ചങ്ങലക്ക് നേതൃത്വം കൊടുത്തവർ പ്രതികരിച്ചു.

human chain
ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു Photo courtesy: Salim Taj

ഫാ. മൈക്കിൾ, ജയിംസ് കണ്ണമ്പുഴ, പി.വി.കെ. നമ്പ്യാർ, വിദ്യാധരൻ, അഷറഫ് കുന്നരിയത്ത്, എം.എസ്. ദാസ്, ജോസഫ് വർഗീസ് തുടങ്ങിയവരാണ് വേറിട്ട സമരത്തിന് നേതൃത്വം നൽകിയത്.

Trending

No stories found.

Latest News

No stories found.