'ഞാൻ മഹാരാഷ്ട്രയ്ക്ക് വേണ്ടിയാണ് പോരാടുന്നത്, സ്വാർത്ഥതയ്ക്കുവേണ്ടിയല്ല': ഉദ്ധവ് താക്കറെ

എല്ലാ സഖ്യകക്ഷികളും മുന്നിൽ തന്നെ ഉണ്ടാകുമെന്ന് ഒരു മുതിർന്ന കോൺഗ്രസ്‌ നേതാവ് പ്രതികരിച്ചു
I am fighting for Maharashtra, not for  selfishness': Uddhav Thackeray
ഞാൻ മഹാരാഷ്ട്രയ്ക്ക് വേണ്ടിയാണ് പോരാടുന്നത്, സ്വാർത്ഥതയ്ക്കുവേണ്ടിയല്ല': ഉദ്ധവ് താക്കറെfile
Updated on

മുംബൈ:മഹാരാഷ്ട്രയിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മഹാവികാസ് അഘാഡി സഖ്യം ഒരുങ്ങിയതായി നേതാക്കൾ. യുബിടി ശിവസേന, കോൺഗ്രസ്, എൻസിപി(ശരദ് പവാർ) എന്നിവയുടെ മുതിർന്ന നേതാക്കളെല്ലാം പങ്കെടുത്ത റാലി ഷൺമുഖാനന്ദ ഓഡിറ്റോറിയത്തിൽ വച്ച് കഴിഞ്ഞ ദിവസം നടന്നു.

'മഹാവികാസ് അഘാഡി പദാധികാരി മേളവ, നിർദ്ധർ വിജയാച' എന്ന പേരിലാണ് മെഗാ റാലി നടന്നത്. നിലവിലെ മഹായുതി സർക്കാരിനെ പരാജയപ്പെടുത്താനുള്ള കൂട്ടായ തീരുമാനമാണ് റാലിയിൽ കൈക്കൊണ്ടതെന്ന് നേതാക്കൾ പറഞ്ഞു. അഴിമതിയിൽ മുങ്ങിയ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാനും പരമാവധി സീറ്റുകൾ നേടാനും കൂട്ടായി പോരാടാൻ എല്ലാ സഖ്യകക്ഷികളും മുന്നിൽ തന്നെ ഉണ്ടാകുമെന്ന് ഒരു മുതിർന്ന കോൺഗ്രസ്‌ നേതാവ് പ്രതികരിച്ചു.

അതേസമയം മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തന്‍റെ നിലപാട് ഉദ്ധവ് താക്കറെ വ്യക്തമാക്കിയത് ശ്രദ്ധേയമാണ്. കോൺഗ്രസും, എൻസിപിയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ പിന്തുണ നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. "ഞാൻ മഹാരാഷ്ട്രയ്ക്ക് വേണ്ടിയാണ് പോരാടുന്നത്, അല്ലാതെ എന്‍റെ സ്വാർത്ഥതയ്ക്കുവേണ്ടിയല്ല" എന്ന് ഉദ്ധവ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.