മുംബൈ: വഞ്ചിത് ബഹുജൻ അഘാഡി (വിബിഎ) തലവൻ പ്രകാശ് അംബേദ്കർ ശിവസേനയുമായുള്ള (യുബിടി) സഖ്യത്തിൽ നിന്നും പിന്മാറി. വിബിഎ ഇക്കാര്യം വ്യക്തമാക്കിയതിന് പിന്നാലെ ഈ തീരുമാനം ഏകപക്ഷീയവും ദൗർഭാഗ്യകരവുമായ യുബിടി നേതാവ് സഞ്ജയ് റാവത് വിശേഷിപ്പിച്ചു.
വിബിഎയുടെ അടുത്ത നീക്കം മാർച്ച് 26ന് പ്രഖ്യാപിക്കുമെന്ന് അംബേദ്കർ പറഞ്ഞു. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇരു പാർട്ടികളും സഖ്യം രൂപീകരിച്ചത്.