മുംബൈ: ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്സ് (ഇൻമെക്ക്) മഹരാഷ്ട്ര ചാപ്റ്റർ യോഗം ജൂലൈ 28(ഞായറാഴ്ച്ച)ന് വൈകിട്ട് ഏഴിന് നവി മുംബൈയിലെ വാഷിയിലുള്ള തുംഗ റീജൻസി ഹോട്ടലിൽ വെച്ച് നടക്കും. പ്രസിഡന്റ് ഡോക്ടർ പി.ജെ.അപ്രേമിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുതിർന്ന ലോകസഭാ അംഗവും മുൻ ലോകസഭാ പ്രോ-ടേം സ്പീക്കറുമായ എൻ.കെ.പ്രേമചന്ദ്രൻ മുഖ്യാഥിതിയാകും. ഇൻമെക് ജനറൽ സെക്രട്ടറി ഡോക്ടർ സുരേഷ്‌കുമാർ മധുസൂദനനാണ് വിശിഷ്ടാഥിതി.
ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സ് (INMECC) ഇന്ത്യയിലും മിഡിൽ ഈസ്റ്റ് മേഖലയിലും സാമ്പത്തിക, വ്യാവസായിക,വാണിജ്യ, സാംസ്കാരിക പ്രവർത്തനങ്ങളെ ബന്ധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സമർപ്പിതമായ ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതിനുള്ള ഇന്ത്യയിലെയും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെയും പ്രൊഫഷണലുകളുടെയും ബിസിനസ് മേധാവികളുടെയും ഒരു സംരംഭമാണ്. ഊർജസ്വലവും സമൃദ്ധവുമായ ഒരു സമൂഹം സൃഷ്ടിക്കുക. ചേംബർ പൊതുതാൽപ്പര്യത്തിൽ വളർച്ചയ്ക്കും വികസനത്തിനും പിന്തുണ നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇന്ത്യയിലും വിദേശത്തു നിന്നു നിരവധി പേർ ചടങ്ങിൽ പങ്കെടുക്കുമെന്ന് മഹാരാഷ്ട്ര ചാപ്റ്റർ സെക്രട്ടറി എ.എൻ.ഷാജി അറിയിച്ചു.