കേളിയുടെ വനിതാ സംഗീതോത്സവത്തിനു ഇന്ന് തുടക്കം

ഇന്ത്യയിലെ ആദ്യത്തെ വനിതാ ഘടം വാദകയായ സുകന്യ രാംഗോപാല്‍ ഭദ്രദീപം തെളിയിച്ചുകൊണ്ട്‌ ഉത്സവം ഹിന്ദുസ്ഥാനി സംഗീത വിദുഷി അന്നപൂര്‍ണ ദേവിയുടെ സ്മരണക്കു മുമ്പില്‍ സമര്‍പ്പിക്കും
Music Festival
Music Festival
Updated on

നവിമുംബൈ: മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേളിയും ക്ഷീര്‍ സാഗര്‍ ആപ്തെ ഫൌണ്ടേഷനും സംയുക്തമായൊരുക്കുന്ന ദ്വിദിന “പ്രണതി വനിതാ സംഗീതോത്സവത്തിന് ഇന്ന് തുടക്കം. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഘടം വാദകയായ സുകന്യ രാംഗോപാല്‍ ഭദ്രദീപം തെളിയിച്ചുകൊണ്ട്‌ ഉത്സവം ഹിന്ദുസ്ഥാനി സംഗീത വിദുഷി അന്നപൂര്‍ണ ദേവിയുടെ സ്മരണക്കു മുമ്പില്‍ സമര്‍പ്പിക്കും.

പ്രണതി ആചാര്യ പുരസ്ക്കാരം സുകന്യ രാംഗോപാലിന് പ്രശസ്ത കര്‍ണാടക സംഗീതജ്ഞ രാധാനമ്പൂതിരി സമ്മാനിക്കും പ്രണതി പ്രതിഭാ പുരസ്ക്കാരം ദ്രുപദ് സംഗീതത്തിലെ ദാഗര്‍ ശ്രേണിയിലെ ഇരുപത്തി ഒന്നാം തലമുറയിലെ സംഗീതജ്ഞയായ പെല്‍വാ നായിക്കിന് പ്രശസ്ത സാഹിത്യകാരന്‍ ആനന്ദ് നീലകണ്ഠന്‍ സമ്മാനിക്കും.

ക്ഷീര്‍ സാഗര്‍ ഫൌണ്ടേഷന്‍ ഡയറക്ടര്‍, സ്വാതി ആപ്തെ, പ്രശസ്ത സംഗീതസംവിധായകന്‍ സജിത്ത് പള്ളിപ്പുറം,എല്‍.ഐ.സി ഹൌസിംഗ് ഫിനാന്‍സ് ജന: മാനേജര്‍ മഹേഷ്‌, ബി.പി.സി.എല്‍ ജന; മാനേജര്‍ ദീപക് ജെയിന്‍, സാംസ്ക്കാരിക പ്രവര്‍ത്തകന്‍ തോമസ്‌ മാത്യു, സംഗീത നിരൂപകന്‍ എം.ടി. കോശി, മുഖ്യ അതിഥികള്‍ ആയിരിക്കും.

തുടര്‍ന്ന് തനിയാവര്‍ത്തനത്തിന് ശേഷം സുകന്യയുടെ സ്വന്തം സൃഷ്ടിയായ ‘ഘടതരംഗം’ എന്ന സിംഫണി അരങ്ങേറും. താള വാദ്യമായ ഘടത്തില്‍ കീര്‍ത്തനം വായിക്കുന്ന സംഗീത രീതി വികസിപ്പിച്ചെടുത്തത് സുകന്യയാണ്‌. എല്ലാ സംഗീതോപകരണങ്ങളും സ്ത്രീകള്‍ തന്നെ കൈകാര്യം ചെയ്യുന്ന ഈ പദ്ധതിയില്‍ ജ്യോത്സ്ന മഞ്ജുനാഥ് വയലിനും, ലക്ഷ്മി മൃദംഗവും ,ഭാഗ്യലക്ഷ്മികൃഷ്ണ മോര്‍സിംഗും വായിക്കും. മുംബൈയിലെ പ്രശസ്ത സംഗീതജ്ഞയായ രാധാ നമ്പൂതിരിയുടെ ശിഷ്യകളായ ധാരിണി വീരരാഘവനും , ഗായത്രി കൃഷ്ണചന്ദ്രനും വായ്പ്പാട്ട് പാടും.

രണ്ടാം ദിവസം വൈകീട്ട് 6.30 ന് പെല്‍വാ നായിക് ദ്രുപദ് കച്ചേരി അവതരിപ്പിക്കും. സംഗീതോത്സവത്തിന്റെ സൌജന്യ പാസുകള്‍ ടെര്‍ണ ഓഡിറ്റോറിയത്തിന്‍റെ കൌണ്ടറില്‍ ലഭിക്കുന്നതാണ് .വിശദ വിവരങ്ങള്‍ക്ക് 9820835737 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Trending

No stories found.

Latest News

No stories found.