കേളി വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം

കലയുടെ സാംസ്കാരിക രാഷ്ട്രീയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ക്യൂറേറ്റ് ചെയ്ത കലാപരിപാടികളാണ് ഈ പരമ്പരയില്‍ അവതരിപ്പിക്കുന്നത്‌.
Keli's 32nd anniversary celebrations have begun
കേളിയുടെ മുപ്പത്തിരണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം
Updated on

മുബൈ: കേളിയുടെ മുപ്പത്തി രണ്ടാമത് വാര്‍ഷികാഘോഷ പരമ്പര മ്യൂസിക്‌ മുബൈയിയുടെയും, ക്ഷീര്‍ സാഗര്‍ ആപ്തെ ഫൗണ്ടേഷന്‍റെയും സഹകരണത്തോടെ നവംബര്‍ 17 ഞായറാഴ്ച മുബൈയില്‍ ആരംഭിക്കുന്നു. പ്രശസ്ത ഫോക് ലോറിസ്റ്റ് ബാലകൃഷ്ണന്‍ കൊയ്യാലിന്‍റെ പ്രഭാഷണത്തോടെയാണ് ആരംഭിക്കുക. ‘ഫോക് ലോര്‍’ എന്ന വിഷയത്തെ അധീകരിച്ചാണ് ഈ വര്‍ഷത്തെ പരിപാടികള്‍ രൂപ കല്‍പ്പന ചെയ്തിട്ടുള്ളത്. നവംബര്‍ 17ന് മുബൈ കേരള ഹൗസില്‍ വെച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ ഫോക് ലോറും കേരള സമൂഹവും എന്ന വിഷയത്തെ അധീകരിച്ചാണ് ബാലകൃഷ്ണന്‍ കൊയ്യാല്‍ സംസാരിക്കുക.

‌തുടര്‍ന്നു മലയാള ചലച്ചിത്ര ഗാന ശാഖയിലെ ഫോക് ലോര്‍ സംസ്കൃതി അനാവരണം ചെയ്യുന്ന സംഗീത പരിപാടി സജിത്ത് പള്ളിപ്പുറം, സൗമ്യ അയ്യപ്പന്‍ എന്നിവര്‍ നയിക്കും. ഭാസ്കരന്‍ മാസ്റ്റര്‍, അര്‍ജുനന്‍ മാസ്റ്റര്‍ മുതല്‍ ഇന്നത്തെ പരിസരത്തില്‍ ഉടലെടുക്കുന്ന സിനിമാ ഗാനങ്ങളിലെ രചനയിലും, ആലാപനത്തിലും ഫോക് ലോര്‍ തുടര്‍ച്ച കാല ദേശങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഈ പരിപാടിയുടെ പ്രമേയം. കേരളത്തിലെ തബലവാദന രംഗത്തെ പ്രഗത്ഭനായ കൃഷ്ണകുമാറും കീ ബോഡ് വിദഗ്ദ്ധന്‍ ആയ ജോര്‍ജ്ജും, ഫൈസല്‍ പൊന്നാനിയും ഇതില്‍ പിന്നണി ഒരുക്കും.

മുംബൈയിലെ രണ്ടാം ഘട്ടത്തില്‍ ഡിസംബര്‍ 21, 22 തിയതികളില്‍ കലാമണ്ഡലം സിന്ധു നയിക്കുന്ന നങ്ങിയാര്‍ക്കൂത്ത് നെരൂളില്‍ അരങ്ങേറും. കൂടിയാട്ടത്തിലെ ഫോക് ലോര്‍ എന്നതാണ്‌ ഇതിന്‍റെ പ്രമേയം. മൂന്നാം ഘട്ടത്തില്‍ 2025 ജനുവരി 18,19 തിയതികളില്‍ സിന്ധു ദുർഗിൽ നിന്നുള്ള തോല്‍പ്പാവകൂത്തും, ധര്‍മാവരത്തു നിന്നുള്ള നിഴല്‍നാടക കൂത്തും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പപ്പറ്ററി ഫെസ്റ്റിവല്‍ അരങ്ങേറും.

കലയുടെ സാംസ്കാരിക രാഷ്ട്രീയത്തെ അടിസ്ഥാനപ്പെടുത്തി യുള്ള ക്യൂറേറ്റ് ചെയ്ത കലാപരിപാടികളാണ് ഈ പരമ്പരയില്‍ അവതരിപ്പിക്കുന്നത്‌. ഈ പരമ്പരയുടെ മുന്നോടിയായി കേരളത്തില്‍ എംജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിന്‍റെയും ഡോ. വി.സി ഹാരിസ് വൈജ്ഞാനിക സദസിന്‍റെയും സഹകരണത്തോടെ , കേളി അന്തർദേശീയ ഫോക് ലോർ സെമിനാർ ഒക്ടോബർ 22, 23, 24,25 തിയതികളിൽ സ്കൂൾ ഓഫ് ലെറ്റേഴ്സ് എംജി യൂണിവേഴ്സിറ്റി, യുടെ അതിരമ്പുഴ ക്യാപസില്‍ വച്ച് സംഘടിപ്പിച്ചിരുന്നു .

കാരിക എന്നു നാമകരണം ചെയ്ത ഈ സെമിനാറില്‍ പ്രബന്ധാവതാരകരണങ്ങളിലെ പ്ലീനറി സെഷനില്‍, പതിനെട്ടോളം പ്രബന്ധങ്ങളും റിസേർച്ച് സ്കോളേഴ്സിന്‍റെ സമാന്തര സെഷനില്‍അറുപതോളം പ്രബന്ധങ്ങളും അവതരിപ്പിച്ചു. കലാകാരന്മാരുമായുള്ള മുഖാമുഖത്തില്‍ പത്തോളം കലകാരന്മ്മാര്‍ പങ്കെടുത്തു . ശ്രീവത്സന്‍ ജെ മേനോന്‍റെ സംഗീത കച്ചേരി,ചവിട്ടു നാടകം, തായമ്പക , തോല്‍പ്പാവ കൂത്ത് എന്നീ കലാവതരണങ്ങൾ അരങ്ങേറി.

Trending

No stories found.

Latest News

No stories found.