നവിമുംബൈ: കേരള സമാജം ഉൽവെ നോഡിന്‍റെ ആഭിമുഖ്യത്തിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ഏപ്രിൽ 21 ന് വൈകിട്ട് 4 മണി മുതൽ 10 മണിവരെ ഉൽവെയിലുള്ള രാംഷേത്ത് ഠാക്കുർ ഇന്‍റർനാഷണൽ സ്പോർട്സ് കോംപ്ലെക്സിൽ വെച്ചായിരുന്നു ഫെസ്റ്റിവൽ. വ്യത്യസ്ത വിഭവങ്ങൾ അടങ്ങിയ ഇരുപത്തിയഞ്ചിലധികം ഭക്ഷണ സ്റ്റാളുകൾ ഉണ്ടായിരുന്നു. കേരളത്തിലെ വിവിധ പ്രദേശങ്ങളുടെ പ്രത്യേകതയാർന്ന രുചി ഭേദങ്ങളോടൊപ്പം മറ്റ് വിവിധ സംസ്ഥാനങ്ങളുടെയും വിഭവങ്ങളുടെ വലിയൊരു ഭക്ഷണക്കലവറയാണ് ഭക്ഷ്യ മേളയിൽ ഉണ്ടായിരുന്നത്. സംഗീതവും മറ്റ് കലാപരിപാടികളും ഭക്ഷ്യമേളക്ക് ഉത്സവപ്രതീതിയേകി. മലയാളികൾക്കൊപ്പം മറ്റെല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരും നവി മുംബൈയിലെ മലയാളി സംഘടനാ നേതാക്കളെക്കൂടാതെ ഭാഷാ വ്യത്യാസമില്ലാതെ വിവിധ ഭാഷാ സംഘടനാ നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.
ഭാരതീയ ഭക്ഷണ സംസ്കാരത്തിന്‍റെ പരിച്ഛേദമായി മാറിയ ഉൽവേ ഫുഡ് ഫെസ്റ്റിവൽ സ്വാദിഷ്ടമായ വിശിഷ്ട വിഭവങ്ങളുടെ ഭക്ഷണോത്സവമായി. പ്രസിഡന്‍റ് പ്രദീഷ് സക്കറിയ വൈസ് പ്രസിഡന്‍റ് മുഹമ്മദ് അലി സെക്രട്ടറി ഷൈജ ബിജു, ട്രഷറർ ഹണി വെന്നിക്കൽ, മുകുന്ദൻ മാവേലിക്കര, അനിൽപ്രകാശ്, രമേശ് നായർ, വിനോദ് നായർ,
ദാസ് ഡേവിഡ്, സാൻജോയ് വർഗീസ്, മോഹനൻ, ബിനിൽ മത്തായി, പ്രേംകുമാർ, മോഹൻകുമാർ, ശുഭ മോഹൻ, സനിത, മിനി അനിൽപ്രകാശ്, സി കെ ശേഖർ, കെ എസ് ഉണ്ണിത്താൻ, സ്മിത സാബു, റഹ്മത്ത് അലി, വിനി, ലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി.