കേരള സമാജം ഉൽവെ നോഡ് വനിതാദിനം ആഘോഷിച്ചു

ആതുര സേവന രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന സാമൂഹ്യ പ്രവർത്തക ലൈജി വർഗ്ഗീസ് വിശിഷ്ടാതിഥി ആയിരുന്നു
കേരള സമാജം ഉൽവെ നോഡ് വനിതാദിനം ആഘോഷിച്ചു
Updated on

നവിമുംബൈ:മാർച്ച്‌ പതിനേഴിന് ഉച്ചകഴിഞ്ഞ് 3 മണി മുതൽ ഉൽവെ സെക്ടർ പതിനേഴിലുള്ള റ്റുഡേ കാലിസ്റ്റോ ഹാളിൽ വച്ചായിരുന്നു കേരള സമാജം ഉൽവെ നോഡ് വനിതാദിനം ആഘോഷിച്ചത്. മുംബൈയിലെ മുതിർന്ന സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകയും കെയർ 4 മുംബൈ സെക്രട്ടറിയുമായ പ്രിയ എം വർഗ്ഗീസ് ഉത്ഘാടനം നിർവ്വഹിച്ചു. സ്ത്രീ സ്വാതന്ത്യത്തെപ്പറ്റിയും ശാക്തീകരണത്തെപ്പറ്റിയുമുള്ള വിഷയങ്ങൾ നിരന്തരം സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുമ്പോഴും പ്രായോഗികമായി സ്ത്രീകൾക്ക് ഇന്നും കുടുംബത്തിലും സമൂഹത്തിലും അർഹതപ്പെട്ട അംഗീകാരം ലഭിക്കുന്നില്ല അഥവാ അവഗണിക്കപ്പെടുന്ന അവസ്ഥ തുടരുന്നു എന്നത് ഒരു യഥാർത്ഥ്യമാണെന്നുമുല്ല കാര്യം പലരും ചടങ്ങിൽ പങ്ക് വെച്ചു.

സ്ത്രീ പുരുഷ സമത്വത്തിനുള്ള പ്രവർത്തനങ്ങൾ കുടുംബങ്ങളിൽ നിന്നു തുടങ്ങിയാൽ മാത്രമേ സമൂഹത്തിൽ സ്‌ഥായിയായ ചലനങ്ങൾ സൃഷ്ടിക്കാനാകൂ എന്ന തിരിച്ചറിവിൽ അതിന് വേണ്ടി സമൂഹമാധ്യമങ്ങളെ ക്രിയാത്മകമായി എങ്ങനെ ഉപയോഗിക്കുവാൻ സാധിക്കും എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി "കുടുംബവും സമൂഹ മാധ്യമങ്ങളും"എന്ന വിഷയത്തിൽ മുഖ്യാതിഥിയായിരുന്ന ഇന്റർനാഷണൽ ജസ്റ്റീസ്‌ മിഷന്റെ സൗത്ത് ഏഷ്യാ റീജിയണൽ ഗ്രാൻഡ്സ് മാനേജർ,ഡോ.ഷാലില രാജ്

മുഖ്യ പ്രഭാഷണം നടത്തുകയും സ്ത്രീകളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും മറുചോദ്യം ചോദിച്ചും ക്രിയാത്‌മകമായി സംവദിച്ചു. ആതുര സേവന രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന സാമൂഹ്യ പ്രവർത്തക ലൈജി വർഗ്ഗീസ് വിശിഷ്ടാതിഥി ആയിരുന്നു.തുടർന്ന് നടന്ന- "KSUN വനിതാരത്നം" ഫാഷൻ ഷോ യിൽ ശ്രീലക്ഷ്മി സുജിത്ത് വിജയിക്കുകയും സുലേഖ സുധീശൻ റണ്ണർ അപ് ആകുകയും ചെയ്തു.വിജയികളെ കിരീടം അണിയിച്ച് അഭിനന്ദിച്ചു.

സമീപ കാലത്ത് റിലീസ് ചെയ്ത ചോപ്പ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത് തന്റെ അഭിനയ മികവ് തെളിയിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ച ഉൽവെ നിവാസിയായ ജനനി രമേശിനെയും

സൗത്ത് ഇന്ത്യൻ മ്യുസിക്കൽ എക്സലൻസ് നും മോട്ടിവേഷനൽ സ്പീക്കിങ് നും വിവിധ സംഘടനകളിൽ നിന്നും അവാർഡുകൾ ലഭിച്ച വിശാഖ ഹരിയെയും സമാജം ആദരിച്ചു.സമാജം ഫിറ്റ്നസ് ക്ലാസ് ട്രയിനർ ശരണ്യ പൊയ്യാറയും സംഘവും അവതരിപ്പിച്ച ഫിറ്റ്നസ് ഡെമോ ക്‌ളാസും വനിതാ വിഭാഗം അവതരിപ്പിച്ച തിരുവാതിര കളിയും വിവിധ തരം മറ്റ് കലാപരിപാടികളുമായ് വനിതാ ദിനാഘോഷം അക്ഷരാർത്ഥത്തിൽ ഉത്സവമേളമായി മാറി.

സമാജം പ്രസിഡന്റ് പ്രദീഷ് സക്കറിയ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ വനിതാ വിഭാഗം കൺവീനർ മിനി അനിൽപ്രകാശ് സ്വാഗതം പറഞ്ഞു. സെക്രട്ടറി ഷൈജ ബിജു ട്രഷറർ ഹണി വെന്നിക്കൽ മറ്റ് മഹിളാ സമിതി ഭാരവാഹികളും ചേർന്ന് വിജയികൾക്ക് സമ്മാനങ്ങളും അഭിനന്ദനങ്ങളും അർപ്പിച്ചു. കമ്മിറ്റി അംഗം ശുഭ മോഹൻ നന്ദി പറഞ്ഞു.

Trending

No stories found.

Latest News

No stories found.