കേരള സമാജം ഉൽവെ നോഡ് ഓണാഘോഷവും ഒപ്പുശേഖരണവും

ചെണ്ട മേളവും മാവേലിയുടെ എഴുന്നള്ളത്തിനുമൊപ്പം വൈവിധ്യമാർന്ന കലാപ്രകടനങ്ങളും ഓണാഘോഷത്തിന് മാറ്റുകൂട്ടും.
kerala samajam onam celebration
കേരള സമാജം ഉൽവെ നോഡ് ഓണാഘോഷവും ഒപ്പുശേഖരണവും
Updated on

നവിമുംബൈ: കേരള സമാജം ഉൽവെ നോഡ് (KSUN) ഒക്ടോബർ 6-ാം തീയ്യതി രാവിലെ 9 മണി മുതൽ ഉൽവെ രാം ഷേത്ത് ഠാക്കുർ ഇന്‍റർനാഷണൽ സ്പോർട്ട്സ് കോംപ്ലക്സിൽ വച്ച് ഓണാഘോഷം നടത്തുന്നു. ചെണ്ട മേളവും മാവേലിയുടെ എഴുന്നള്ളത്തിനുമൊപ്പം വൈവിധ്യമാർന്ന കലാപ്രകടനങ്ങളും ഓണാഘോഷത്തിന് മാറ്റുകൂട്ടും. വളരെ വേഗത്തിൽ വികസിച്ചു കൊണ്ടിരിക്കുന്ന ഉൽവെ മുതൽ ഉരൺ വരെയുള്ള മേഖലകളിലേക്കുള്ള റെയിൽവേ സർവ്വീസുകൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഓണാഘോഷത്തോടൊപ്പം ഒപ്പുശേഖരണവും നടത്തുന്നത്.

ആറു വർഷം മുമ്പ് നെരൂളിൽ നിന്നും ബേലാപ്പൂരിൽ നിന്നും ഖാർ കോപ്പർ വരെ മാത്രം ആരംഭിച്ച ട്രയിൻ സർവ്വീസുകൾ ഉരൺ വരെ നീട്ടിയിട്ടും സമയ ക്രമത്തിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല എന്നാണ് ആ മേഖലയിൽ താമസിക്കുന്ന സാധാരണക്കാരായ പതിനായിരങ്ങൾക്ക് പറയാൻ ഉള്ളത്.

മുംബൈയുടെയും പ്രാന്തപ്രദേശങ്ങളുടെയും ജീവനാഡിയായ റെയിൽവേ എത്രയും വേഗം ഈ പ്രദേശങ്ങളിലെയും ജീവനാഡി ആയിത്തീരുവാനുള്ള നടപടികൾ ഉണ്ടാകണമെന്ന് റയിൽവേയോട് ആവശ്യപ്പെട്ടുകൊണ്ടാണ് ഒപ്പ് ശേഖരണം നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

Trending

No stories found.

Latest News

No stories found.