മുംബൈ: മുംബൈയിൽ നിന്ന് നിത്യേന കേരളത്തിലേക്ക് പോകുന്ന ട്രെയിനുകൾ പൻവേലിലേക്ക് മാറ്റാനുള്ള ശ്രമം റെയിൽവേയുടെ ഭാഗത്ത് തുടർന്നാൽ നഗരത്തിലെ എല്ലാ മലയാളികളേയും സംഘടിപ്പിച്ച് പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് ഫെയ്മ മഹാരാഷ്ട്രാ മലയാളി റെയിൽ പാസഞ്ചേഴ്‌സ് അസോസിയേഷൻ
കഴിഞ്ഞ കുറച്ചു നാളുകളായി നേത്രാവതി എക്സ്പ്രസ്സ്, മത്സ്യഗന്ധാ എക്സ്പ്രസ്സ് ട്രെയിനുകൾ വിവിധ സാങ്കേതിക വിഷയം ഉന്നയിച്ച് പൻവേലിലേക്കു മാറ്റിയതിന്റെ ദുരിതം യാത്രക്കാർ അനുഭവിക്കുന്നുണ്ട്.വെസ്റ്റേൺ ലൈനിലെ ദഹാനു മുതൽ ചർച്ച് ഗേറ്റ് വരെയും സെൻട്രൽ ലൈനിലെ സി എസ് ടി മുതൽ കസാറ / കർജത് വരെയുമുള്ള മലയാളികളായ യാത്രക്കാർ ദുരിതം അനുഭവിച്ചു കൊണ്ടിരിക്കയാണ് . മെഗാ ബ്ലോക്ക് ദിവസങ്ങളിൽ 4000 - 5000 രൂപ ടാക്സി വാടക നൽകിയാണ് പലരും ട്രെയിനിൽ കയറാൻ പനവേലിൽ എത്തിച്ചേരുന്നത്. കൂടുതൽ വണ്ടികൾ ഇതേരീതിയിൽ മാറ്റാനാണ് റെയിൽവേയുടെ ശ്രമമെങ്കിൽ ശക്തമായ സമരനടപടിക ളിലേക്ക് സംഘടന പോകുമെന്ന് പ്രസിഡന്റ് ശശികുമാർ നായറും ശിവപ്രസാദ് കെ നായറും പറഞ്ഞു.
ഇക്കാര്യമടക്കം വിവിധപ്രശ്നങ്ങൾ റെയിൽവേയുടെ ശ്രദ്ധ യിൽപ്പെടുത്താൻ കഴിഞ്ഞദിവസം സംഘടനാപ്രതിനിധികൾ മധ്യറെയിൽവേ ചീഫ് പാസഞ്ചേ ഴ്സ് ട്രാൻസ്പോർട്ടേഷൻ മാനേ ജർ കുശാൽ സിങ്ങിനെക്കണ്ട് സംസാരിച്ചിരുന്നു. തുടർന്ന്, സംഘം ഡെപ്യൂട്ടി ചീഫ് ഓപ്പറേഷൻസ് മാനേജർ മനോജ് കുമാർ ഗോയലിനേയും സന്ദർശിച്ച് യാത്രാപ്രശ്നങ്ങൾ അവതരിപ്പിച്ചു.
നേത്രാവതി എക്സ്പ്രസ്, മത്സ്യ ഗന്ധ എക്സ്‌പ്രസ് എന്നിവയെ താത്കാലികമായി മാത്രമാണ് പൻവേലിലേക്കുമാറ്റിയതെന്നും ഉടൻതന്നെ അവ എൽ.ടി.ടി.യി ലേക്കുമാറ്റുമെന്നും അദ്ദേഹം ഉറപ്പുനൽകിയതായി പ്രതിനിധികൾ പറഞ്ഞു.
ദീപാവലി, ശബരി മല, ക്രിസ്മസ് സമയങ്ങളിൽ കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ അനുവദിക്കുന്നകാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.പി. അശോകൻ, ശശികുമാർ നായർ, ശിവപ്രസാദ് കെ. നായർ, കുഞ്ഞിക ഷ്ണൻ, കേശവൻ എ. മേനോൻ, ബൈജു സാൽവിൻ, ബോബി സുലക്ഷണ, മായാദേവി എന്നി വരാണ് പ്രതിനിധിസംഘത്തിലുണ്ടായിരുന്നത്.