ഹിന്ദു ക്ഷേത്രത്തിൽ ഖാലിസ്ഥാൻ ആക്രമണം; മുംബൈയിൽ കനേഡിയൻ എംബസിക്ക് പുറത്ത് പ്രതിഷേധം

കർശന നടപടി സ്വീകരിക്കണമെന്നും സംരക്ഷണം ഉറപ്പാക്കണമെന്നും പ്രവർത്തകർ
Khalistan attack on Hindu temple in Canada; Protest outside the Mumbai embassy
ക‍്യാനഡയിൽ ഹിന്ദു ക്ഷേത്രത്തിൽ ഖാലിസ്ഥാൻ ആക്രമണം; മുംബൈ എംബസിക്ക് പുറത്ത് പ്രതിഷേധം
Updated on

മുംബൈ: കാനഡയിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തെ അപലപിച്ച് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും മുംബൈ പ്രഭാദേവിയിലെ കനേഡിയൻ എംബസിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഖാലിസ്ഥാൻ ഘടകങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹിന്ദു സമുദായങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും ഹിന്ദു പ്രവർത്തകർ കാനഡ സർക്കാരിനോട് ആവശ്യപ്പെട്ടു.

കാനഡയിലെ ഹിന്ദുക്കൾക്കെതിരായ സമീപകാല ആക്രമണങ്ങളെ അപലപിച്ച് ബുധനാഴ്ച, ഹിന്ദു സംഘടനയായ വിശ്വഹിന്ദു പരിഷത്തും അതിന്‍റെ യുവജന വിഭാഗമായ ബജ്‌റംഗ്ദളും കനേഡിയൻ എംബസിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ടൊറന്‍റോയ്ക്ക് സമീപമുള്ള ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണവും ബ്രാംപ്ടണിലെ കോൺസുലർ ക്യാമ്പിലെ ആക്രമങ്ങളും ഈ സംഭവങ്ങളിൽ ഉൾപ്പെടുന്നു. കാനഡ കോൺസുലേറ്റ് ജനറലിന്‍റെ മുംബൈയിലെ ഓഫീസ് സ്ഥിതി ചെയ്യുന്ന പ്രഭാദേവിയിലെ വൺ ഇന്‍റർനാഷണൽ സെന്‍ററിന് പുറത്താണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്.

കനേഡിയൻ സമ്പദ്‌വ്യവസ്ഥയിൽ ഹിന്ദു സമൂഹത്തിന് നല്ല സംഭാവനയുണ്ടെന്നും അതേസമയം ഹിന്ദു സമൂഹങ്ങൾക്കിടയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കുറവാണെന്നും വിഎച്ച്പി മുംബൈയുടെ വക്താവും ജോയിന്‍റ് സെക്രട്ടറിയുമായ ശ്രീരാജ് നായർ പറഞ്ഞു. ഹിന്ദുക്കളും സിഖുകാരും എല്ലായ്‌പ്പോഴും ഒറ്റക്കെട്ടാണ്, എന്നാൽ ഐസിസ് പോലുള്ള ഇന്ത്യാ വിരുദ്ധ ശക്തികളുടെ പിന്തുണയുള്ള ചില ഖാലിസ്ഥാനി ഘടകങ്ങൾ ഹിന്ദുക്കൾക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. ഹിന്ദു സമൂഹത്തെ വ്രണപ്പെടുത്താൻ അവരെ ബ്രെയിൻ വാഷ് ചെയ്തു, ദീപാവലി ദിനത്തിൽ ആളുകൾ പ്രാർത്ഥിച്ച ഹിന്ദു ക്ഷേത്രത്തിന് നേരെ അടുത്തിടെ നടന്ന ആക്രമണം അംഗീകരിക്കാനാവില്ല.കാനഡയും ഇന്ത്യയും എപ്പോഴും സൗഹൃദബന്ധം ഉയർത്തിപ്പിടിച്ചതിനാൽ കാനഡ സർക്കാരിനെതിരെ ഞങ്ങൾക്ക് എതിർപ്പില്ല. ഇത്തരം സംഭവങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഞങ്ങൾ കനേഡിയൻ സർക്കാരിനോടും ഭരണകൂടത്തോടും അഭ്യർത്ഥിക്കുന്നു. ഈ അക്രമം തടയാൻ കഴിവില്ലാത്ത പോലീസ് കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കണം" ശ്രീരാജ് നായർ കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.