മുംബൈ: കേരളീയ ക്ഷേത്ര പരിപാലന കേന്ദ്ര സമിതി (KKKS), മഹാരാഷ്ട്ര യുടെ ആഭിമുഖ്യത്തിൽ നെരുൾ അയ്യപ്പ സേവാ സമിതിയുടെ പങ്കാളിത്തത്തോടെ കുട്ടികളുടെ 2-ാമത് നാരായണീയ പാരായണ മത്സരം നടത്തി. ഞായറാഴ്ച നെരുൾ അയ്യപ്പക്ഷേത്രത്തിൽ വെച്ചായിരുന്നു മത്സരം. രാവിലെ 8 മണിക്ക് ആരംഭിച്ച പരിപാടി വൈകുന്നേരം 5 മണിക്ക് സമാപിച്ചു. നാരായണീയ പാരായണ മത്സരത്തിൽ അറുപതോളം കുട്ടികളും നൂറു കണക്കിന് ഭക്തരും പങ്കെടുത്തു, മുംബൈ, പൂനെ , കേരളം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള 4 വയസ് മുതൽ 21 വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് പങ്കെടുത്തത്.
ഉദ്ഘാടന ചടങ്ങിൽ എസ്.ഐ. ഇ.എസ് കോളേജ് പ്രിൻസിപ്പൽ ഉമാശങ്കർ മുഖ്യാതിഥിയായിരുന്നു. നെരുൾ അയ്യപ്പ സേവാ സമിതിയുടെ ചെയർമാൻ യു .കെ മേനോൻ വിശിഷ്ടാതിഥിയായിരുന്നു. KKKS സെക്രട്ടറി സുനിൽ നായർ അതിഥികളെ സദസ്സിനു പരിചയപ്പെടുത്തുകയും സ്വാഗതം ചെയ്യുകയും ചെയ്തു. വൈസ്പ്രസിഡന്‍റ് ഡോ.എ.എസ്.പ്രസാദ് അദ്ധ്യക്ഷ പ്രഭാഷണം നടത്തി. ഖജാൻജി വൽസേഷ്കുമാർ നന്ദി പ്രകാശിപ്പിച്ചു . പ്രോഗ്രാം കോ-ഓർഡിനേറ്റർ വിനോദ് പരിപാടികൾ നിയന്ത്രിച്ചു.
4 മുതൽ 8 വയസ് വരെ പ്രായമുള കുട്ടികളുടെ ഗ്രൂപ്പിൽ ഐരോളിയിൽ നിന്നുള്ള സയിഷ നായർ ഒന്നാം സ്ഥാനവും ന്യൂ പൻവേലിൽ നിന്നുള്ള ശ്രീബാലകൃഷ്ണകുമാർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
9 മുതൽ 12 വയസ് വരെ പ്രായമുള കുട്ടികളുടെ ഗ്രൂപ്പിൽ ഐരോളിയിൽനിന്നുള്ള അസ്മിത്ത് ഉണ്ണിത്താൻ ഒന്നാം സ്ഥാനവും കല്യാണിൽ നിന്നുള്ള രാഗവി അരുണേഷ് മിശ്ര രണ്ടാം സ്ഥാനവും ന്യൂ പൻവേലിൽ നിന്നുള്ള ദേവിക നമ്പ്യാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
13 മുതൽ 21 വയസ് വരെ പ്രായമുള കുട്ടികളുടെ ഗ്രൂപ്പിൽ കല്യാണിൽ നിന്നുള്ള ദിലിന ദിനേശൻനമ്പ്യാർ ഒന്നാം സ്ഥാനവും കല്യാണിൽ നിന്നുള്ള കൃഷ്ണപ്രിയ ഹരിപ്രസാദ് നായർ രണ്ടാം സ്ഥാനവും കല്യാണിൽ നിന്നുള്ള അനുഷ്ക അരുണേഷ് മിശ്ര മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അഞ്ച് നാരായണീയ ആചാര്യൻമാർ വിധികർത്താക്കളായ സമിതിയാണ് വിജയികളെ തെരെഞ്ഞെടുത്തത്
പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും അവാർഡും വിതരണം ചെയ്തു.
10, 12 ക്ളാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മത്സരാർഥികളെ ക്യാഷ് അവാർഡ് നൽകി ആദരിച്ചു.